രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരിച്ചവരില്‍ 63 ശതമാനവും 60 വയസിനു മുകളിലുള്ളവര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരില്‍ 63 ശതമാനം 60 വയസിന് മുകളിലുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മരിച്ചവരില്‍ 30 ശതമാനം 40 മുതല്‍ 60 വയസുവരെയുള്ളവരാണ്. 40 വയസിന് താഴെയുള്ളവര്‍ 7 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്‍ സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരില്‍ 42 ശതമാനവും 21 മുതല്‍ 40 വരെ പ്രായമുള്ളവരിലാണെന്നും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ 17 ശതമാനം മാത്രമേയുള്ളൂവെന്നും നേരത്തെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ 17 ശതമാനത്തില്‍ നിന്നാണ് കൂടുതല്‍ മരണവും ഉണ്ടായിരിക്കുന്നത്. രാജ്യത്ത് ആകെ കൊറോണ വൈറസ് ബാധയില്‍ 49 ശതമാനവും റിപോര്‍ട്ട് ചെയ്തത് കഴിഞ്ഞ അഞ്ചു ദിവസങ്ങള്‍ക്കുള്ളിലാണ്.
രോഗബാധയുണ്ടായവരില്‍ 76 ശതമാനം പുരുഷന്‍മാരും 24 ശതമാനം സ്ത്രീകളുമാണ്. മരിച്ചവരില്‍ 73 ശതമാനമാണ് പുരുഷന്‍മാര്‍. അതേസമയം, രാജ്യത്ത് കൊവിഡ്-19 ബാധിച്ചരുടെ എണ്ണം അനൗദ്യോഗിക കണക്ക് പ്രകാരം 4565 ലെത്തി. തിങ്കളാഴ്ച നാലുപേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 125 ആയി ഉയര്‍ന്നു. 3851 പേര്‍ക്ക് രോഗബാധയും 111 മരണവുമാണ് ഔദ്യോഗിക കണക്ക്. ഡല്‍ഹി സ്‌റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നാലു മലയാളി നഴ്‌സുമാര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. 6 മലയാളി നഴ്‌സുമാര്‍ക്കും 4 ഉത്തരേന്ത്യക്കാരായ ഡോക്ടര്‍മാര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. കൊവിഡ്-19 പ്രോട്ടോക്കോള്‍ പാലിക്കാതെ ചികിത്സനടത്തിയതിനെത്തുടര്‍ന്നാണ് ഇവിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയേറ്റത്. ഇതോടെ ഇവരുമായി സമ്പര്‍ക്കമുണ്ടായ 30 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ രോഗബാധ സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ പല ആശുപത്രികളുടെയും പ്രവര്‍ത്തനം നിലച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഗുജറാത്തിലെ ജാംനഗറില്‍ 14 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് രോഗബാധ സ്ഥിരീകരിച്ചു. കുഞ്ഞോ മാതാപിതാക്കളെ വിദേശയാത്ര നടത്തിയിട്ടില്ല. തമിഴ്‌നാട്ടിലാണ് തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 50 കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്യപ്പെട്ടതോടെ തമിഴ്‌നാട്ടില്‍ ആകെ ബാധിച്ചവരുടെ എണ്ണം 621 ആയി. മഹാരാഷ്ട്രയില്‍ 33 കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്യപ്പെട്ടതോടെ രോഗം ബാധിച്ചവരുടെ എണ്ണം 781 ആയി ഉയര്‍ന്നു. കര്‍ണാടകയില്‍ 12 പുതിയ കേസുകളും ഉത്തര്‍പ്രദേശില്‍1 16 പുതിയ കേസുകളും ആന്ധ്രയില്‍ 14 കേസുകളും കൂടി റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."