HOME
DETAILS
MAL
ഓണ്‍ലൈന്‍ ടിക്കറ്റ്: റെയില്‍വേ സര്‍വിസ് ചാര്‍ജ് ഈടാക്കില്ല
backup
April 01 2017 | 19:04 PM
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങിന് ജൂണ്‍ 30വരെ സര്‍വിസ് ചാര്‍ജ് ഈടാക്കില്ലെന്ന് റെയില്‍വേ അറിയിച്ചു. ടിക്കറ്റ് റിസര്‍വേഷന്‍ ഡിജിറ്റല്‍ മോഡിലേക്കു മാറ്റുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. നേരത്തെ കഴിഞ്ഞ നവംബര്‍ 23 മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെ സര്‍വിസ് ചാര്‍ജ് ഈടാക്കില്ലെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശം റെയില്‍വേ മന്ത്രാലയത്തില്‍ നിന്നു ലഭിച്ചതായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങിന് 20 മുതല്‍ 40 രൂപവരെ ഈടാക്കാനായിരുന്നു തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."