HOME
DETAILS
MAL
ഓലക്കെട്ടിടം കത്തിനശിച്ചു
backup
April 01 2017 | 19:04 PM
പേരൂര്‍ക്കട: ഓലമേഞ്ഞ വീട് കത്തിനശിച്ചു. കുടപ്പനക്കുന്ന് ഇരപ്പുകുഴി മരിയനഗറില്‍ പെന്‍സിയുടെ ഓലക്കെട്ടിടമാണ് കത്തിയത്. അടുപ്പില്‍നിന്നാണ് തീ പടര്‍ന്നത്. ഈ സമയം വീട്ടില്‍ പെന്‍സിയുടെ മകള്‍ ഡോളി, മക്കളായ പ്രവീണ്‍,രേഷ്മ,ഗ്രീഷ്മ എന്നിവരും ഉണ്ടായിരുന്നു. ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വീട് നശിച്ചതോടെ നിര്‍ധനയായ പെന്‍സിക്കും കുടുംബത്തിനും അന്തിയുറങ്ങാന്‍ വീടില്ലാതായി.
നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് താല്‍ക്കാലിക അഭയസ്ഥാനം ഒരുക്കിയിട്ടുണ്ട്. വീട് പുനര്‍നിര്‍മ്മിക്കണമെങ്കില്‍ ഇവര്‍ക്ക് ഒരു നിവൃത്തിയുമില്ല. ഇതിനായി പെന്‍സിയുടെ പേരില്‍ ജില്ലാ സഹകരണബാങ്ക് നന്തന്‍കോട് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 020301200430720
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."