HOME
DETAILS
MAL
ഉത്തമനും കൂട്ടുകാര്‍ക്കും സൈക്കിള്‍ ഉടന്‍
backup
April 01 2017 | 19:04 PM
തിരുവനന്തപുരം: പെരിങ്ങമ്മല ഗവ.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥിയായ ഉത്തമന് സഹപാഠികളായ 18 പേരുടെ പ്രതിനിധിയായി കലക്ടര്‍ക്ക് മുന്നിലെത്തിയത് ആവലാതികളുടെ കെട്ടുമായാണ്.
സ്കൂളില്‍ പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ല.മേശ, കസേര എന്നിവ ലഭ്യമാക്കണം.രാവിലെ സ്കൂളില്‍ പോകുന്നതിനും മടങ്ങുന്നതിനും വാഹന സൗകര്യമില്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ നടക്കേണ്ടി വരുന്നു. അതിന് പരിഹാരമായി തനിക്കും സഹപാഠികള്‍ക്കും സൈക്കിള്‍ അനുവദിക്കണം. ഇതൊക്കെയായിരുന്നു ആവശ്യങ്ങള്‍.
പട്ടിക വര്‍ഗക്കാര്‍ക്കായുള്ള സാമൂഹ്യ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കു സൈക്കിള്‍ അനുവദിക്കാനാകുമോയെന്നു കലക്ടര്‍ ഉദ്യോഗസ്ഥരോട് അന്വേഷിച്ചു. സന്തോഷാര്ഹമായ മറുപടി കേട്ടതിന്റെ തുടിപ്പുമായാണ് ഉത്തമന് വേദി വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."