HOME
DETAILS

കൊവിഡ്-19: സമൂഹവ്യാപനം തടയാന്‍ നിര്‍ദേശങ്ങളുമായി കെ.ജി.എം.ഒ.എ

  
backup
April 07 2020 | 00:04 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-19-%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8%e0%b4%82-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be


തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി സമൂഹവ്യാപനം തടയുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ച് കെ.ജി.എം.ഒ.എ (കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍). കൊവിഡ് സംശയിക്കുന്നവരുടെ വിവര ശേഖരണവും വിശകലനവും ഗൃഹനിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയും ഓഫിസര്‍മാര്‍ക്കാണ് ഇക്കാര്യത്തില്‍ കാര്യമായി ഇടപെടാനാകുക എന്ന് കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടുന്നു.
പതിവ് രോഗീപരിചരണത്തില്‍ നിന്നും ഒ.പിയില്‍ നിന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയും മെഡിക്കല്‍ ഓഫിസര്‍മാരെ പതിവ് ഒ.പിയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കുകയും പ്രാഥമിക തലത്തിലുള്ള സ്ഥാപനങ്ങള്‍ എല്ലാം കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ശക്തീകരിക്കുകയും വേണമെന്ന് കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന സര്‍ക്കാര്‍ അവലംബിച്ചിട്ടുള്ള നിര്‍ണയ, നിരീക്ഷണ, ചികിത്സാ രീതികളിലൂടെ രോഗവ്യാപനം ഫലപ്രദമായി തടഞ്ഞുനിര്‍ത്തുന്നതിന് സാധിക്കുന്നു എന്നതിനാല്‍, ഈ ഊര്‍ജത്തോടും ശാസ്ത്രീയാവബോധത്തോടും മുന്നോട്ടു പോയാല്‍ നമുക്ക് ഈ മഹാമാരിയെ കീഴടക്കുവാന്‍ സാധിക്കുമെന്നും കെ.ജി.എം.ഒ.എ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ അറിയിച്ചു.
കൊവിഡ്-19ന്റെ സമൂഹവ്യാപന സാധ്യത പൂര്‍ണമായും തള്ളിക്കളയാനാവാത്ത സ്ഥിതിയുള്ളതിനാല്‍ ഒ.പികളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം നടത്തണം. പ്രാഥമിക തലത്തിലെ പി.എച്ച്.സി, എഫ്.എച്ച്.സി, സി.എച്ച്.സി തുടങ്ങിയ ആശുപത്രികളിലെ ഒ.പി സമയം ഒന്‍പതു മുതല്‍ രണ്ടു വരെയാക്കി നിജപ്പെടുത്തണം. കൂടുതല്‍ ആള്‍ക്കാരെ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ലോ റിസ്‌ക് സമ്പര്‍ക്കമുള്ള രോഗികളുടെയും രോഗികളോ രോഗലക്ഷണമില്ലാത്തവരോ എന്ന വ്യത്യാസമില്ലാതെ ഹൈ റിസ്‌ക് സമ്പര്‍ക്കമുള്ള എല്ലാവരുടെയും സ്രവ പരിശോധന നടത്താന്‍ നിര്‍ദ്ദേശിക്കുന്നത് നന്നായിരിക്കുമെന്നും കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടി.
ലോക്ക് ഡൗണ്‍ അവസാനിച്ചാലും ചെറിയ തോതിലുള്ള നിയന്ത്രണങ്ങളെങ്കിലും തുടര്‍ന്നു കൊണ്ട് പോകുന്നത് നന്നായിരിക്കും. ചെറിയ ഒരു ഇടവേള നല്‍കിയ ശേഷം നിയന്ത്രണങ്ങള്‍ ഇന്നത്തെ രീതിയില്‍ പുനരാരംഭിക്കുന്നതും പരിഗണിക്കാവുന്നതാണെന്നും കെ.ജി.എം.ഒ.എ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago