മനോജിന്റെ മരണം: താങ്ങാനാകാതെ നാട്
കൂത്തുപറമ്പ്: ആറാംമൈല്‍ പൂള ബസാറിലെ കുറ്റേരി കുന്നുമ്മല്‍ വീട്ടിലേക്ക് അപ്രതീക്ഷിതമായി മരണം പടികടന്നെത്തുന്നത് രണ്ടര വര്‍ഷത്തിനിടെ ഇത് രണ്ടാം തവണ. ഇന്നലെ കൂത്തുപറമ്പ് പഴയ നിരത്തില്‍ മതില് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് മനോജ് കൂടി മരണപ്പെട്ടതോടെ ഈ ദുരന്ത വാര്‍ത്ത കൂറ്റേരി കുന്നുമ്മല്‍ വീട്ടിന് താങ്ങാനാവാത്തതായി.
തേങ്ങ പറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് വീണ് മനോജിന്റെ ജ്യേഷ്ഠന് രാജന് മരണപ്പെട്ടിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയായതേ ഉള്ളൂ. ഈ വിയോഗം ഏല്പിച്ച ആഘാതത്തില്‍ നിന്നും പതിയെ മോചിതമാകുമ്പോഴേക്കും കടന്നെത്തിയ രണ്ടാമത്തെ മരണത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കുടുംബം.
ഒരു ദിവസം പോലും മുടങ്ങാതെ ജോലിക്കു പോകുന്ന സ്വഭാവക്കാരനായിരുന്നു മനോജ്. ജോലിയും വീടുമായി ഒതുങ്ങിക്കഴിയുന്ന ഇദ്ദേഹത്തെക്കുറിച്ച് നാട്ടുകാര്‍ക്കും നല്ലതേ പറയാനുള്ളൂ. അങ്ങനെ പതിവുപോലെ ഇന്നലെയും സഹ തൊഴിലാളികളോടൊപ്പം ജോലിക്കു പോയതായിരുന്നു മനോജ്.
സ്വകാര്യ വ്യക്തിയുടെ പറമ്പിന് ചുറ്റും ചെങ്കല്‍ മതില് കെട്ടുന്ന പ്രവൃത്തിയ്ക്കിടെയാണ് ഉയരത്തിലുള്ള പറമ്പില്‍ നിന്നും കല്ലുകള്‍ ഉള്‍പ്പെടെ മണ്ണിടിഞ്ഞത്. പൂര്‍ണമായും മണ്ണിനടിയില്‍പെട്ട മനോജിനെ രക്ഷാപ്രവര്‍ത്തനത്തിലൂടെ പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു.
മറ്റ് തൊഴിലാളികള്‍ ഉടന്‍ ഓടി മാറിയതിനാല്‍ രക്ഷപ്പെട്ടു.വിവമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."