ഭക്ഷ്യയോഗ്യമല്ലാത്ത 15,641 കിലോ മത്സ്യം പിടിച്ചെടുത്തു
തിരുവനന്തപുരം: മത്സ്യങ്ങളില്‍ മായം ചേര്‍ത്ത് വില്‍ക്കുന്നത് തടയാനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്ക്കരിച്ച ഓപ്പറേഷന് സാഗര്‍റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 15,641 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു. സംസ്ഥാനത്താകെ 216 കേന്ദ്രങ്ങളിലാണ് ഇന്നലെ മാത്രം പരിശോധന നടത്തിയത്. 15 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.
തിരുവനന്തപുരം 40, കൊല്ലം 14, പത്തനംതിട്ട 25, ആലപ്പുഴ എട്ട്, കോട്ടയം 10, ഇടുക്കി രണ്ട്, എറണാകുളം എട്ട്, തൃശൂര്‍ 27, പാലക്കാട് നാല്, മലപ്പുറം 11, കോഴിക്കോട് 33, വയനാട് അഞ്ച്, കണ്ണൂര്‍ 17 കാസര്‍ഗോഡ് നാല് എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ പരിശോധനകള്‍ നടത്തിയത്.
ഇതില്‍ കുളച്ചിലില്‍ നിന്നും തമിഴ്നാട് ഫിഷറീസ് വകുപ്പ് വളമായി മാറ്റിവെച്ച 8056 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മല്‍സ്യം മലപ്പുറം, കോഴിക്കോട്, ജില്ലകളിലേക്ക് വില്‍പ്പനക്കായി കൊണ്ടുവന്നതാണ്. ഇതാണ് തിരുവനന്തപുരം ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്.
കന്യാകുമാരി തേങ്ങാപ്പട്ടണത്ത് നിന്നും കൊല്ലം ജില്ലയിലെ നീണ്ടകര, കല്ലുംതാഴം ഭാഗങ്ങളില്‍ വില്‍പ്പനക്ക് കൊണ്ടുവന്ന 9005 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത ചൂര, കേര വിഭാഗത്തില്‍പ്പെടുന്ന മത്സ്യം കൊല്ലം ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."