കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തനം തുടങ്ങി
കാസര്‍കോട്: കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫിസില്‍ അനുവദിച്ച പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പി കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മര്‍ച്ചന്റ്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. ജില്ലയിലെ പ്രവാസികളുടെയും പൊതുജനങ്ങളുടെയും ദീര്‍ഘകാലത്തെ ആവശ്യത്തിന് ഇതോടെ പരിഹാരമായെന്നു പി കരുണാകരന്‍ എം.പി പറഞ്ഞു.
കേന്ദ്രം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നു ചടങ്ങില്‍ സംബന്ധിച്ച റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ക്കും കേരള സര്‍ക്കിള്‍ പോസ്റ്റല്‍ സര്‍വിസസ് ഡയറക്ടര്‍ക്കും എം.പി നിര്‍ദേശം നല്‍കി.
കെ കുഞ്ഞിരാമന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍, എ.ഡി.എം. കെ അംബുജാക്ഷന്‍, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഓമനാ രാമചന്ദ്രന്‍ (കാറഡുക്ക), എം ഗൗരി (കാഞ്ഞങ്ങാട്), അഡ്വ.സി.എച്ച് കുഞ്ഞമ്പു, ഹക്കീം കുന്നില്‍, എം.സി ഖമറുദ്ദീന്‍, അഡ്വ.കെ ശ്രീകാന്ത്, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അസീസ് കടപ്പുറം കേരള സര്‍ക്കിള്‍ പോസ്റ്റല്‍ സര്‍വിസസ് ഡയറക്ടര്‍ എ തോമസ് ലൂര്‍ദുരാജ്, കോഴിക്കോട് റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ കെ.പി മധുസൂദനന്‍ സംസാരിച്ചു.
സംസ്ഥാനത്തെ രണ്ടാമത്തെ പോസ്റ്റ് ഓഫിസ് സേവാ കേന്ദ്രമാണ് കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചത്. ആദ്യത്തേത് പത്തനംതിട്ട ജില്ലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."