ഹന്‍സിത കപ്പല്‍ മാറ്റാന്‍ ഉത്തരവായി
കൊല്ലം: ബീച്ചിനുസമീപം കാറ്റില്‍പ്പെട്ട് തീരമണഞ്ഞ ഹന്‍സിത എന്ന മണ്ണുമാന്തി കപ്പല്‍ അവിടെനിന്നും മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവായതോടെ പ്രദേശവാസികള്‍ക്കു ആശ്വാസമായി.
കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പ്രദേശത്തെ നിരവധി വീടുകള്‍ തകര്‍ച്ചയെ നേരിടുന്നത് പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. അടിയന്തരമായി കപ്പല്‍ മാറ്റണമെന്നാവശ്യപ്പെട്ട് ഉടമകളായ മുംബൈയിലെ മേഖാ ഷിപ്പിങ് കമ്പനിക്ക് തുറമുഖ അധികൃതരും ജില്ലാ ഭരണകേന്ദ്രവും അടിയന്തര നോട്ടീസ് നല്‍കിയിരുന്നു.
കപ്പല്‍ കിടക്കുന്നതിനു സമീപപ്രദേശമായ കച്ചിക്കടവിനും കാക്കത്തോപ്പിനുമിടയ്ക്കുള്ള ഭാഗത്ത് കടലാക്രമണം രൂക്ഷമാണ്. ഒരു ഭാഗത്തേക്ക് തിരമാല അടിച്ചുകയറുന്നതിനാല്‍ തീരം കടല്‍ കവരുന്ന അവസ്ഥയിലാണ്. എം. നൗഷാദ് എം.എല്‍.എ മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മയുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് കപ്പല്‍ മാറ്റുന്നതിനാവശ്യമായ നടപടി എടുത്തത്. തീരത്തുനിന്നും 700 മീറ്റര്‍ അകലെ നങ്കൂരമിട്ടിരുന്ന കപ്പല്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍പ്പെട്ടാണ് തീരത്തേക്ക് നീങ്ങിയത്. കഴിഞ്ഞദിവസത്തെ കാറ്റില്‍ കപ്പല്‍ വീണ്ടും തീരത്തേക്ക് കൂടുതല്‍ അടുത്തതോടെയാണ് കടലാക്രമണം രൂക്ഷമായത്. ദുരിതബാധിതര്‍ക്കായി അമൃതകുളം സ്‌കൂളില്‍ ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചിരുന്നു. എന്നാല്‍ മണലില്‍ പുതഞ്ഞതിനാല്‍ ടഗ്ഗിന്റെ സഹായത്തോടെ മാത്രമേ കപ്പല്‍ കടലിലേക്ക് വലിച്ചുനീക്കാനാകൂ. കൊച്ചിയില്‍ ഡ്രഡ്ജിങ്ങിനിടെ തകരാറിലായ ചൈനീസ് കപ്പലായ ഹന്‍സിതയെ ഇന്ത്യന്‍ ഷിപ്പിങ് കമ്പിനിയായ മേഖ ഷിപ്പിങ്‌സ് ഏറ്റെടുത്ത് അറ്റകുറ്റപ്പണിക്കായി 2013 മാര്‍ച്ച് 26നാണ് കൊല്ലം തുറമുഖത്ത് എത്തിച്ചത്.
അറ്റകുറ്റപ്പണി 25 ദിവസംകൊണ്ട് പൂര്‍ത്തിയാക്കി മടങ്ങുമെന്നായിരുന്നു കരാര്‍. അറ്റകുറ്റപ്പണി പൂര്‍ത്തിയായപ്പോള്‍ തുറമുഖം ഉപയോഗിച്ചതിനുള്ള വാടക നല്‍കാന്‍ ഉടമകളുടെ കൈയില്‍ പണമില്ലാതായതോടെ കപ്പല്‍ അഴിമുഖത്ത് പിടിച്ചിടുകയായിരുന്നു.
അവലോകന യോഗത്തില്‍ നിന്ന് ഒഴിവാക്കി;
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."