കൊവിഡ്-19: സഊദിയിൽ മൂന്ന് മരണം കൂടി, 43 പുതിയ വൈറസ് ബാധിതർ
റിയാദ്: സഊദിയിൽ കോവിഡ്-19 വൈറസ് ബാധയേറ്റു ഇന്ന് മൂന്ന് മൂന്ന് മരണം കൂടി സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ വൈറസ് മരണങ്ങളുടെ എണ്ണം 41 ആയി ഉയർന്നു. ഏറ്റവും ഒടുവിൽ വൈകുന്നേരം പുതുതായി 43 വൈറസ് ബാധ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 2795 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് 2139 വൈറസ് ബാധിതരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്ന് മാത്രം 64 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 615 ആയി ഉയര്‍ന്നതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് മരണം സ്ഥിരീകരിച്ചത് മക്കയിൽ രണ്ടാളും ഹുഫൂഫിൽ ഒരാളുമാണ്.
നിലവിൽ രാജ്യത്തെ ഏറ്റവും കൂടുതൽ വൈറസ് ബാധിതർ തലസ്ഥാന നഗരിയായ റിയാദിലാണ് നിലവിൽ റിയാദിൽ 604 വൈറസ് ബാധിതരാണ് ചികിത്സയിൽ കഴിയുന്നത്. മക്കയിൽ 412 പേരും, ജിദ്ദയിൽ 295 പേരും, 267 പേരും ഖത്വീഫിൽ 144 പേരും ദമാമിൽ 116 പേർ എന്നിങ്ങനെയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലെ ചികിത്സയിൽ കഴിയുന്നവരുടെ കണക്കുകൾ. അതേസമയം, രോഗ മുക്തി ഏറ്റവും നേടിയതും റിയാദിലാണ്. ഇവിടെ 234 പേരാണ് രോഗ മുക്തി നേടിയത്. ജിദ്ദ 123, മക്ക 114, ദമാം 36, നജ്‌റാൻ 16, ഖത്വീഫ് 15 എന്നിങ്ങനെയാണ് രോഗ മുക്തി നേടിയ പ്രധാന നഗരങ്ങളുടെ കണക്കുകൾ.
അതേസമയം, രാജ്യത്ത് വരും ദിനങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് സഊദി ആരോഗ്യ മന്ത്രി ഡോ.അബ്ദുള്ള അല്‍ റബീഅ ചൂണ്ടിക്കാട്ടി. റോഡുകളില്‍ വാഹനം ഇപ്പോഴും കുറഞ്ഞിട്ടില്ലെന്നും ഇത് ലക്ഷ്യം നേടുന്നതിന് വിഘാതമാമെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നത് അതത് സമയത്ത് മന്ത്രാലയം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കും. നാം എല്ലാവരും ഇതിൽ ഉത്തരവാദികളാണ്. ഭരണാധികാരി സൽമാൻ രാജാവ് സൂചിപ്പിച്ചപോലെ അടുത്ത ഘട്ടത്തിൽ ലോകം കൂടുതൽ ദുരിതമേറിയ ദിനങ്ങളായിരിക്കും തരണം ചെയ്യേണ്ടി വരികയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."