HOME
DETAILS
MAL
വൃക്കകള്‍ തകരാറിലായ കുടുംബനാഥനെ സഹായിക്കാന്‍ നാട്ടുകാരുടെ കൂട്ടായ്മ
backup
June 06 2018 | 09:06 AM
മക്കരപറമ്പ്: രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ കുടുംബനാഥനെ സഹായിക്കാന്‍ നാട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു. വടക്കാങ്ങര തടത്തില്‍ കുണ്ടില്‍ ബാര്‍ബറായി ജോലി ചെയ്തിരുന്ന അമ്പലക്കുത്ത് അബ്ദുല്‍ മജീദിന്റെ വൃക്കകളാണ് തുടര്‍ചികിത്സ സാധ്യമല്ലാത്ത വിധത്തില്‍ തകരാറിലായിട്ടുള്ളത്.
ഭാര്യയും അഞ്ച് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ മജീദ് ചികിത്സയിലായതിനാല്‍ കുട്ടികളുടെ പഠനവും ഭാവി കാര്യങ്ങളും പ്രതിസന്ധിയിലാണ്. പൗരസമിതിയുടെ നേതൃത്വത്തില്‍ ധനസമാഹരണം തുടങ്ങിയിട്ടുണ്ട്, ടി.ടി മൂസ, എം.മുഹമ്മദ് കുട്ടി, കെ.പി വേണു തുടങ്ങിയവര്‍ സമിതിക്ക് നേതൃത്വം നല്‍കുന്നു.
മക്കരപറമ്പ് ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോണ്‍: 7736872334, 9847973771
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."