HOME
DETAILS

നാടെങ്ങും പരിസ്ഥിതി ദിനം ആചരിച്ചു

  
backup
June 06 2018 | 09:06 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82


പാലക്കാട്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 'നൂറുല്‍ നൂറ്' പദ്ധതിക്ക് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു. കൊല്ലങ്കോട് ബ്ലോക്കിന് കീഴിലുള്ള മുതലമട തൊട്ടിയതറയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പറമ്പികുളം വന്യജീവി സങ്കേതം ഉള്‍പ്പെടുന്ന കൊല്ലങ്കോട് ബ്ലോക്കിന്റെ പച്ചപുതപ്പ് നഷ്ടപ്പെടാതെ സംരക്ഷിക്കാനായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദതുളസിദാസ് പറഞ്ഞു.
ഫലവൃക്ഷതൈകള്‍ നട്ട് മൂന്ന് വര്‍ഷത്തേയ്ക്ക് സംരക്ഷിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയാണ് നൂറില്‍ നൂറ്. ഇതിന്റെ ഭാഗമായി 54257 വൃക്ഷതൈകള്‍ നട്ട് അടുത്ത് മൂന്ന് വര്‍ഷത്തേയ്ക്ക് സംരക്ഷിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതി ജില്ലയില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് നടപ്പാകുന്ന 'തേന്‍കനിവനം' പദ്ധതിയുടെ മാതൃകയിലാണ് നൂറുല്‍ നൂറ് പദ്ധതി കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്നത്.
മാവ്, പ്ലാവ്, കശുമാവ്, പേരയ്ക്ക, സപ്പോട്ട, മാതളം, ഞാവല്‍ തുടങ്ങിയ ഫല വൃക്ഷങ്ങളും മുരിങ്ങ, പുളി, നെല്ലി തുടങ്ങിയവയുമാണ് പദ്ധതിയുടെ ഭാഗമായി നടുക. ഇതിനായുള്ള തൈകള്‍ ബ്ലോക്കിന് കീഴിലുള്ള വിവിധ പ്രദേശങ്ങളിലെ തൈവളര്‍ത്ത് കേന്ദ്രങ്ങളിലാണ് തയ്യാറാക്കിയത്. നടുന്ന തൈകള്‍ മൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ജൈവ വേലി നിര്‍മിക്കുകയും വേനല്‍ക്കാലത്ത് തൈകള്‍ക്ക് വെള്ളം നനയ്ക്കാനും നശിച്ചുപോകുന്ന ചെടികളുടെ സ്ഥാനത്ത് പുതിയത് നടാനും പ്രത്യേക പ്രാധാന്യം നല്‍കിയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
നൂറില്‍ നൂറ് പദ്ധതിയിലൂടെ കൊടുവായൂര്‍, കൊല്ലങ്കോട്, മുതലമട, പട്ടഞ്ചേരി, പുതുനഗരം പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 4792 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാവും. ഇതു കൂടാതെ അടുത്ത രïുവര്‍ഷത്തെ തൈ സംരക്ഷണങ്ങളിലൂടെ കൂടുതല്‍ തൊഴില്‍ ദിനങ്ങളും സൃഷ്ടിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഒരു വൃക്ഷതൈ നട്ട് നൂറ് ദിനം സംരക്ഷിച്ചാല്‍ ഒരു നൂറ്റാïുള്ള തലമുറയ്ക്ക് ഫലങ്ങളായും തണലായും തിരിച്ച് നല്‍കാന്‍ കഴിയുമെന്നതിനാലാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കിയതെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കെ.എ. തോമസ് പറഞ്ഞു. പരിപാടിയില്‍ മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ അധ്യക്ഷയായി.
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി നടത്തിയ ലോക പരിസ്ഥിതി ദിനാചരണം വ്യക്ഷകൈ നട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി ഉദഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ഉഷ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ രുഗ്മണി, കെ.പി റംല, എം. ഫസീല, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷാഹിന എരേരത്ത്, തൊഴിലുറപ്പ് പദ്ധതി എ.ഇ വി. റിനീഷ, ഓവര്‍സിയര്‍ സഹദ് അരിയൂര്‍, റഹ്മത്ത്.വൈ, ഷീജ തുടങ്ങിയവര്‍ സംബന്ധിച്ചു.
മണ്ണാര്‍ക്കാട്: അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേങ്ങ എ.എല്‍.പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ എം.കെ മുഹമ്മദാലി, പ്രധാനാധ്യാപകന്‍ വി. സുകുമാരന്‍, വി.പ്രിയ, ബിജു സംബന്ധിച്ചു.
മണ്ണാര്‍ക്കാട്: ചെത്തല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്ക് നടത്തിയ പരിസ്ഥിതി ദിനാചരണം പ്രസിഡന്റ് കരിമ്പനക്കല്‍ ഹംസ വൃക്ഷതൈനട്ട് ഉദ്ഘാടനം ചെയ്തു. മൊയ്തുപ്പു ഹാജി, മുരളി കൃഷ്ണന്‍, ഗോപാലകൃഷ്ണന്‍, പാര്‍വ്വതി, രമണി, അഷറഫ്, സുരേഷ്‌കുമാര്‍, രാജേഷ്, സൈതലവി, സുധീര്‍, വില്ലേജ് ഓഫീസര്‍ രാമന്‍കുട്ടി സംബന്ധിച്ചു.
മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് ആന്റ് ഗൈഡ്, എന്‍. എസ്.എസ് യൂനിറ്റുകളുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിന വാരാഘോഷത്തിന് തുടക്കമായി ഒരാഴ്ച്ചക്കാലം നീïു നില്‍ക്കുന്ന വ്യത്യസ്തമായ പദ്ധതികളില്‍ വൃക്ഷതൈ നടല്‍, വിത്ത് പേന നിര്‍മ്മാണ ശില്പശാല, പരിസ്ഥിതി സംരക്ഷണ സെമിനാര്‍, സിനിമാ പ്രദര്‍ശനം, എക്‌സിബിഷന്‍ നടത്തും. പരിപാടികളുടെ ഉദ്ഘാടനം മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ജയപ്രകാശ് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കെ. മുഹമ്മദ് കാസിം അധ്യക്ഷനായി. സാംസണ്‍, കെ സുലൈഖ, സി.പി മൊയ്തീന്‍, ഫഹദ് കൊമ്പത്ത്, ഹസനുല്‍ ബന്ന, കെ മുനീര്‍, അശ്വതി, ശിഹാബുദ്ധീന്‍ സംബന്ധിച്ചു.
മണ്ണാര്‍ക്കാട്: ഹരിത പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ വെച്ചുപിടിപ്പിക്കലും, കരുതല്‍ എന്ന പേരില്‍ മഴക്കാല ബോധവല്‍ക്കരണ നോട്ടീസ് വിതരണവും നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷഹന കല്ലടി ഉദ്ഘാടനം ചെയ്തു. ഹരിത ജില്ലാ ഭാരവാഹികളായ ജില്‍ന ജന്നത്ത്, മുനവ്വിറ, സെമിന, സുആദ തുടങ്ങിയവര്‍ സംബന്ധിച്ചു.
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ലടി ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു.പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യവും പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനത്തിന്റെ ആവശ്യകതയും സ്‌കൂള്‍ അസംബ്ലിയില്‍ വ്യക്തമാക്കി. കുട്ടികള്‍ക്ക് തുണി സഞ്ചികള്‍, പേപ്പര്‍ പേന എന്നിവ വിതരണം ചെയ്തു. കവിതാലാപനം, പോസ്റ്റര്‍ രചന, ക്വിസ്, മുദ്രാ ഗീതം എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പ്രധാനാധ്യാപിക കോമളകുമാരി ഉദ്ഘാടനം നിര്‍വഹിച്ചു.ശശികുമാര്‍, സി.കെ മുഹമ്മദ്, നൗഷാദ്, പി.പി സുബൈര്‍, ഷൈലജ, നീന എന്നിവര്‍ നേതൃത്വം നല്‍കി.
മണ്ണാര്‍ക്കാട്: പെരിമ്പടാരി ജി.എല്‍.പി സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം പി.ടി.എ പ്രസിഡന്റ് സിദ്ദീഖ് മച്ചിങ്ങല്‍ വൃക്ഷത്തൈ വിതരണം നടത്തി ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ദിന പ്രതിജ്ഞ വിദ്യാര്‍ത്ഥികളും അധ്യാപകരും ഏറ്റുചൊല്ലി. ജീവിത പാഠം, ഹരിതോത്സവം കൈപ്പുസ്തകം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിതരണം ചെയ്തു. വി.പി റഹ്മത്ത്, ഹരിദാസന്‍, അയമു, മാജിദ, സിജി, കീര്‍ത്തന എന്നിവര്‍ നേതൃത്വം നല്‍കി.
മണ്ണാര്‍ക്കാട്: കേരള സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി, നാഷണല്‍ സര്‍വീസ് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എന്‍.എസ്.എസ് വോക്കേഷണല്‍ ട്രെയിനിംഗ് കോളേജില്‍ വച്ചു നടത്തിയ ലോക പരിസ്ഥതി ദിനാചരണം മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേറ്റ് എം.രമേശന്‍ ഉദ്ഘാടനം ചെയ്തു. സി.മുഹമ്മദാലി അധ്യക്ഷനായി. കെ.പി.എസ് പയ്യനടം മുഖ്യ പ്രഭാഷണം നടത്തി. കെ.വേണുഗോപാല്‍, മധു അലനല്ലൂര്‍, ബെന്നി ചെറുകര, അഡ്വ: രജിമോന്‍ജോസഫ്, എം.കെ.ഹരിദാസ്,ജിസ്സാ റാഫേല്‍, മിനി.കെ.എബ്രഹാം, എം. അജയകുമാര്‍ സംബന്ധിച്ചു.
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ, ബോധവത്കരണം, ടെലിഫിലിം പ്രദര്‍ശനം, മുഖാഭിനയം എന്നിവ നടത്തി.മണ്ണാര്‍ക്കാട് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് തല വിത്ത് വിതരണവും വൃക്ഷ തൈ വിതരണവും മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം.കെ സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ടി.ആര്‍ സെബാസ്റ്റ്യന്‍ അധ്യക്ഷനായി. മണ്ണാര്‍ക്കാട് എ.ഇ.ഒ അനില്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍ ഷഹന കല്ലടി, കൃഷി ഓഫീസര്‍ ഗിരിജ, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് അസ്‌ലം, പ്രധാനാധ്യാപകന്‍ കെ.കെ വിനോദ്കുമാര്‍, കൃഷ്ണകുമാര്‍, ലക്ഷ്മിക്കുട്ടി എന്നിവര്‍ സംബന്ധിച്ചു.
ആനക്കര : ആനക്കര സ്വാമിനാഥ വിദ്യാലയത്തിലെ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ നടന്നു. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടികള്‍ വൃക്ഷത്തൈ നട്ട് വാര്‍ഡ് മെമ്പര്‍ വത്സല വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ദേവനന്ദ അദ്ധ്യക്ഷയായി. സൂര്യ, ദിഷന്‍ ദേവ്്്് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കായുള്ള പരിസ്ഥിതിദിന ക്ലാസ്സിന് സേതുമാസ്റ്റര്‍ ,ഗോപി ചോലയില്‍ എന്നിവര്‍ നേതൃത്വം നല്‍കി .
പാലക്കാട്:പ്രകൃതിസംരക്ഷണ സമിതി പാലക്കാടും കെ.എസ്.ഇ.ബി ് മലമ്പുഴ സെക്ഷനും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രന്‍ സെക്ഷന്‍ പരിസരത്തു വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എന്‍ജിനീയര്‍ അബു ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ജീവനക്കാര്‍ക്കുള്ള വൃക്ഷതൈ വിതരണ ഉദ്ഘാടനം പുനര്‍ജനി പരിസ്ഥിതി സംഘടനയുടെ പ്രസിഡന്റ് ദീപം സുരേഷ്, സൂപ്രï് നസീര്‍ ബാനുവിന് നല്‍കി ഉദ്ഘാടനം ചെയ്തു.മണി കുളങ്ങര പരിസ്ഥിതി ദിന സന്ദേശം നല്‍കി.
പ്രകൃതിസംരക്ഷണ സമിതി സെക്രട്ടറി ശിവദാസ് ചേറ്റൂര്‍, ട്രഷറര്‍ കെ.എം.വിജയകുമാര്‍, എസ്.നൗഷാദ്, എ.ആര്‍.ഓമനകുട്ടന്‍, ബിജോയ് രാജന്‍, കെ.ഹരിദാസന്‍, കെ.കൃഷ്ണന്‍, എ.ഗുരുവായൂരപ്പന്‍, എന്‍.രാജു എ.ജി.സുഗതന്‍ എന്നിവര്‍ സംസാരിച്ചു.
ആലത്തൂര്‍: വനിതാ സംഘവും യൂത്ത് മൂവ്‌മെന്റും സംയുക്തമായി സംഘടപ്പിച്ച ഭൂമിക്ക് ഒരു തണല്‍ എന്ന സന്ദേശവുമായി എസ് എന്‍ ഡി പി യോഗത്തിന്റെ 116മത് ജന്മ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി 116 വൃക്ഷ തൈ നട്ടു കൊïു ആഘോഷിച്ചു. ലയണ്‍സ് കോളജ് ചെയര്‍മാന്‍ എം വിശ്വനാഥന്‍ ഉദ്്ഘാടനം ചെയ്തു , മനോജ് തെന്നിലാപുരം, അംബിക രാജേഷ്, സാവിത്രി ശ്രീനിവാസന്‍ , വിനോദ് രാധാകൃഷ്ണന്‍, പൃഥ്വിരാജ് തെന്നിലാപുരം നിഖില്‍ കടംപിടി,അതുല്‍ ആലത്തൂര്‍, വിഷ്ണു കോന്നല്ലൂര്‍ എന്നിവര്‍ സംസാരിച്ചു
കേരളശ്ശേരി : കേരളശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹരിത സേന ക്ലബ്ബിന്റെയും, അര്‍ റബീഅ അറബിക്ക് ക്ലബ്ബിന്റെയും പരിസ്ഥിതി ദിനം പ്രധാന അധ്യാപിക പി. രാധിക വൃക്ഷ തൈ നട്ടുകൊï് ഉദ്ഘാടനം ചെയ്തു.ഹരിത സേന കണ്‍വീനര്‍ കെ.എ. അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു.
അധ്യാപകരായ വി. എം. നൗഷാദ്, വി. ഗീത, എ. ടി ഹരി പ്രസാദ്, ക്ലാസ് കാപ്റ്റന്‍മാരായ ആയിഷാബി എ. യു, അഞ്ചുശ സിബി, ഷാഹിന എം. എസ്., ആഷിഫ് പി.എച്, ശഫാഫ് എ.എസ്, ഫവാസ് കെ.എസ്, ഫാത്തിമത് ശിഫാന എന്‍. എസ, ഷംലത് ഇ. എ, പി.ഐ. ഷാഹിന എന്നിവര്‍ സംസാരിച്ചു.
കൂറ്റനാട് : ആനക്കര ഗ്രാമ പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണവും, പഞ്ചായത്ത് തല പച്ചക്കറി വിത്ത് - വൃക്ഷത്തൈ വിതരണോത്ഘാടനവും കുമ്പിടി ജി.ടി.ജെ.ബി. സ്‌കൂളില്‍ നടത്തി. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വൈസ്്് പ്രസിഡï് എം.കെ. പ്രദീപ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡï് സിന്ധു രവീന്ദ്രകുമാര്‍ അധ്യക്ഷയായി. വിത്ത് - വൃക്ഷത്തൈ വിതരണം വൈസ് പ്രസിഡï് പി. വേണു ഗോപാലന്‍ നിര്‍വ്വഹിച്ചു. കൃഷി വകുപ്പിന്റെ സി.ഡി. പ്രധാന അധ്യാപകന്‍ പി.ടി. രവീന്ദ്ര നാഥന്‍ പഞ്ചായത്ത് പ്രസിഡïില്‍ നിന്നും ഏറ്റുവാങ്ങി. സീനിയര്‍ കൃഷി അസിസ്റ്റന്റ് ബാലകൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. ദിനാചരണത്തിന്റെ ഭാഗമായ പ്രതിജ്ഞ വി.കെ. സുനിത ചൊല്ലിക്കൊടുത്തു. ചടങ്ങിന് എസ്.എസ്.ജി. ചെയര്‍മാന്‍ ഒ.പി. ചന്ദ്രശേഖരന്‍, സ്റ്റാഫ് സെക്രട്ടറി എസ്.ആര്‍. ശോഭ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. പ്രധാന അധ്യാപകന്‍ പി.ടി. രവീന്ദ്രനാഥന്‍ സ്വാഗതവും ഹരിത ക്ലബ്ബ് കണ്‍വീനര്‍ വി.കെ. സുരേഷ് നന്ദിയും പറഞ്ഞു.
മണ്ണാര്‍ക്കാട്: കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൃക്ഷതൈ വിതരണം നടത്തി. സി.ഇ.ഒ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി ഉദ്ഘാടനം ചെയ്തു. സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ എം.അബ്ദുള്‍ അസീസ്, സി.ഇ.ഒ സംസ്ഥാന സെക്രട്ടറി എം.കെ മുഹമ്മദാലി, ജില്ലാ പ്രസിഡï് കെ.പി അഷറഫ്, ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് മുത്തനില്‍, എം. അയ്യപ്പന്‍, ടി.പി മന്‍സൂര്‍, വി.പി ഇബ്രാഹീം, പി.എം മുസ്തഫ, സഹീര്‍ കെ എന്നിവര്‍ സംബന്ധിച്ചു.
മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ വ്യക്ഷതൈ നടലും, താലൂക്ക് ആസ്പത്രി പരിസര ശുചീകരണവും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡï് വി.വി ഷൗക്കത്തലി ഉദ്ഘാടനം ചെയ്യ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നൗഫല്‍ തങ്ങള്‍ അധ്യക്ഷനായി. മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റുമാര്‍, നിയോജക മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സഹോദര വൃക്ഷ തൈ നടീല്‍ പദ്ധതിയും പരിസ്ഥിതി സൗഹൃദ തുണി സഞ്ചി വിതരണവും നടത്തി. നെല്ലിപ്പുഴ ഡി.എച്ച്.എസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അസാപ് വിദ്യാര്‍ഥികളുമായി സഹകരിച്ച് കൊï് നടത്തിയ പരിപാടിയില്‍ സേവ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ അസ്‌ലം, ഡി.എച്ച്.എസ് പ്രിന്‍സിപ്പല്‍ കാസിം, സുഷമബിന്ദു, വിജയലക്ഷ്മി ടീച്ചര്‍, സാംസണ്‍, പി.ടി.എ പ്രസിഡന്റ് ഫായിദ ബഷീര്‍, ഹംസ പൊതിയില്‍ സംബന്ധിച്ചു.
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ എ.എല്‍.പി. സ്‌കൂളില്‍ പരിസ്ഥിതി ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷ തൈകളും ചെടികളും വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എ.കെ അബ്ദുള്‍ അസീസ്, വി.എം ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ കുട്ടികള്‍ക്ക് പരിസ്ഥിതി ദിന സന്ദേശം നല്‍കി. പരിസ്ഥിതി സൗഹൃദ സന്ദേശം കൈമാറുന്ന കവിതകള്‍ കുട്ടികള്‍ അവതരിപ്പിച്ചു. ചുങ്കം സെന്റരില്‍ വെച്ച് പരിസ്ഥിതി സൗഹൃദം എന്ന ഒരു തെരുവ് നാടകം അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി.
ആനക്കര : ആനക്കര സ്വാമിനാഥ വിദ്യാലയത്തിലെ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ നടന്നു. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടികള്‍ വൃക്ഷത്തൈ നട്ട് വാര്‍ഡ് മെമ്പര്‍ വത്സല വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ദേവനന്ദ അദ്ധ്യക്ഷയായി. സൂര്യ, ദിഷന്‍ ദേവ്്്് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കായുള്ള പരിസ്ഥിതിദിന ക്ലാസ്സിന് സേതുമാസ്റ്റര്‍ ,ഗോപി ചോലയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പട്ടാമ്പി: കാരകുത്തങ്ങാടി വി.വി.എ.യു.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം നടത്തി. പി.ടി.എ പ്രസിഡന്റ് നാസറുദ്ദീന്‍ അധ്യക്ഷനായി. സാഹിത്യകാരന്‍ പരമേശ്വരന്‍ മാസ്റ്റര്‍ ക്ലാസവതരണം നടത്തി. ഹംസ, ഫൈസല്‍, സവിത സംബന്ധിച്ചു.
പട്ടാമ്പി :ചെമ്പ്ര സി യു പി സ്‌കൂളിലെ പരിസ്ഥിതി ദിനാചരണം തിരുവേഗപ്പുറ കൃഷി ഓഫിസര്‍ രശ്മി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ,കൃഷിയുടെ മാഹാത്മ്യത്തെക്കുറിച്ചും കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു .എല്ലാ കുട്ടികള്‍ക്കും വൃക്ഷത്തൈകള്‍ നല്‍കി. ചടങ്ങില്‍ കുട്ടികള്‍ സ്‌കൂള്‍ വളപ്പില്‍ മരത്തൈകള്‍ നട്ടു .പോസ്റ്റര്‍ നിര്‍മ്മാണം ,ചുമര്‍പത്രിക നിര്‍മ്മാണം പരിപാടികള്‍ നടത്തി .പ്രധാന അധ്യാപിക വി .പി ഉഷാദേവി ,വാര്‍ഡ് മെമ്പര്‍ ലീന സംബന്ധിച്ചു.
പട്ടാമ്പി: കാരകുത്തങ്ങാടി വി.വി.എ.യു.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം നടത്തി. പി.ടി.എ പ്രസിഡന്റ് നാസറുദ്ദീന്‍ അധ്യക്ഷനായി. സാഹിത്യകാരന്‍ പരമേശ്വരന്‍ മാസ്റ്റര്‍ ക്ലാസവതരണം നടത്തി. ഹംസ, ഫൈസല്‍, സവിത സംബന്ധിച്ചു. പാലക്കാട്:പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അഗളിയെ പ്ലാസ്റ്റിക് രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാറാണ് പ്രഖ്യാപനം നടത്തിയത്. അട്ടപ്പാടിയില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശന്‍ നിര്‍വഹിച്ചു. ഹരിത കേരളത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍ സന്ദേശവുമായി ഉദ്യോഗസ്ഥര്‍, കുട്ടികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഗൂളിക്കടവു മുതല്‍ അഗളി വരെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. കൂടാതെ ഹരിത പ്രോട്ടോക്കോള്‍ അനുസരിച്ച് ഓഫീസുകളും വൃത്തിയാക്കി. ബ്ലോക്കിനു കീഴിലുള്ള മൂന്നു പഞ്ചായത്തുകളിലായി വൃക്ഷ തൈകള്‍ നട്ടു. നാട്ടു ഫലവൃക്ഷങ്ങളുടെ പരിപോഷണം ലക്ഷ്യമിട്ടുളള തേന്‍കനിവനം പദ്ധതിയുടെ ഭാഗമായി ബ്ലോക്കില്‍ ജൂലൈ 15നകം തൈ നടല്‍ പൂര്‍ത്തിയാക്കും.
ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത്തല പരിസ്ഥിദിനാചരണ ഉദ്ഘാടനം നെല്ലായ ഗ്രാമപഞ്ചായത്തിലെ മാവുïരിക്കടവില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശിവരാമന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വസന്ത അധ്യക്ഷയായി. 500 മുളം തൈകളാണ് പരിപാടിയുടെ ഭാഗമായി നട്ടത്. നെല്ലായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഷാഫി മുഖ്യാതിഥിയായി . മറ്റു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മെംബര്‍മാര്‍, ഒറ്റപ്പാലം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ ഷാജി, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ വിനോദ്, ജോയിന്റ് ബി.ഡി.ഒ മിനി, തൊഴിലുറപ്പ് പദ്ധതിയിലെ ഉദ്യോഗസ്ഥര്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് കെ.പി ഷൈജ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.പി രാധാ രമണി അധ്യക്ഷയായി. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ടി. സുധാകരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.സി ഉദയകുമാര്‍, ടി.ഹരി ലക്ഷമി, ബ്ലോക്ക് മെമ്പര്‍മാരായ കെ.ജാഫര്‍, കെ.ഹരിദാസ്, എം.അനിത, എ.ഡി.എ ലക്ഷ്മിദേവി, ബി.പി.ഒ കെ.രാജേന്ദ്രന്‍, ജെ.ബി.ഡി ഒ.കെ.സിദ്ധാര്‍ത്ഥന്‍, എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍, സാക്ഷരത പ്രേരക്മാര്‍, മഹിളാ പ്രധാന്‍ ഏജന്റുമാര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, എന്നിവര്‍ പങ്കെടുത്തു.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് ഓഫീസ് പരിസരത്ത് പ്രസിഡന്റ് എന്‍.സെയ്തലവി വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. (മഹിളാ പ്രദാന്‍ കേന്ദ്രീയ ബ്രജത് യോജന (എം.വി.കെ.ബി.വൈ) ഏജന്റുമാര്‍ക്ക് ശുചിത്വ പരിശീലനം നല്‍കി. ബ്ലോക്ക് പരിധിയിലെ എട്ടു ഗ്രാമപഞ്ചായത്തുകളിലും 500 ലധികം ഫലവൃക്ഷത്തെകള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ശ്രീകൃഷ്ണപുരത്തെ പുഞ്ചപാടം എ.യു.പി.സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബഡസ്് തേന്‍വരിക്ക പ്ലാവിന്‍ തൈകള്‍ സ്‌കൂള്‍ പരിസരത്ത് നട്ടു. വിദ്യാര്‍ഥികള്‍ പരിസ്ഥിതി സംരക്ഷണപ്രതിജ്ഞയെടുത്തു. 'പ്ലാസ്റ്റിക് മാലിന്യത്തെ എങ്ങനെ നിര്‍മാര്‍ജനം ചെയ്യാം' എന്ന വിഷയത്തില്‍ മുന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി. വേണു ക്ലാസെടുത്തു. സ്‌കൂള്‍ പ്രധാനാധ്യാപിക പി.ജയശ്രീ അധ്യക്ഷയായി.
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം.മുഹമ്മദലി മാസ്റ്റര്‍ മരത്തൈ നട്ട് പരിസ്ഥിതിദിനാചരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ സുന്ദരം അധ്യക്ഷയായി. തൃത്താല ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ തിരുമറ്റക്കോട് ഗ്രാമപഞ്ചായത്തില്‍ നിളാതീരത്ത് ഒരു കിലോമീറ്ററില്‍ നൂറ്റമ്പതോളം വൃക്ഷത്തൈകള്‍ നട്ട് തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. പുഷ്പജ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം നിര്‍വഹിച്ചു. തിരുമറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.എ പ്രസാദ് അധ്യക്ഷനായ പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം ഇരുന്നൂറോളം പേര്‍ പങ്കെടുത്തു.
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം എരിമയൂര്‍ പഞ്ചായത്തിലെ കുനിശ്ശേരി ചേരാമംഗലം റോഡിന്റെ വശങ്ങളില്‍ വൃക്ഷതൈ നട്ടു കൊï് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ സി.കെ. ചാമുണ്ണി നിര്‍വഹിച്ചു. പ്രദേശത്ത് മാവും പ്ലാവുമായി 100 തൈകളാണ് നട്ടത്. തരൂര്‍ ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നഴ്‌സറിയില്‍ തയ്യാറാക്കിയ തൈകള്‍ തരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാറില്‍ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏറ്റു വാങ്ങി. ബ്ലോക്കിലെ ലൈഫ് പദ്ധതിയുടെ ഗുണഭോക്താകള്‍ക്ക് സി.കെ. ചാമുണ്ണി വിതരണം ചെയ്തു. ബ്ലോക്കിലെ ദേശീയ സമ്പാദ്യ പദ്ധതിയുടെ 64 ഏജന്റുമാരുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ബ്ലോക്കിന് കീഴിലുള്ള ബാക്കി ഏഴ് പഞ്ചായത്തുകളിലും പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷതൈകള്‍ നട്ടു. ആലത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ കാട്ടുശ്ശേരി ചേരാമംഗലം കനാല്‍ പരിസരത്ത് ഞാവല്‍, മാവ്, പ്ലാവ് തൈകള്‍ വച്ചു പിടിപ്പിച്ചു. ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. ഗംഗാധരന്‍ നിര്‍വഹിച്ചു. 3000 തൈകളാണ് ഇവിടെ നട്ടത്.കണ്ണമ്പ്ര പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ പുഴയുടെ ബïില്‍ 150 മാവ്, പുളി, മഹാഗണി തൈകള്‍ വെച്ചു. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഡി. റെജിമോന്‍ ഉദ്ഘാടനം ചെയ്തു. കാവശ്ശേരി പഞ്ചായത്തില്‍ പാടൂര്‍ മുതല്‍ തോണിക്കടവ് വരെയുള്ള റോഡിന്റെ വശങ്ങളില്‍ ഞാവല്‍, മാവ്, പ്ലാവ് തുടങ്ങിയവയുടെ 2000 തൈകള്‍ നട്ട് കൊï് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഭാമ ഉദ്ഘാടനം നിര്‍വഹിച്ചു.കിഴക്കഞ്ചേരി പഞ്ചായത്തില്‍ മാവ്, പ്ലാവ്, പുളി എന്നിവയുടെ തൈകള്‍ മമ്പാട് മുതല്‍ പഞ്ചായത്ത് വരെയുള്ള റോഡിന്റെ വശങ്ങളില്‍ വച്ച് പിടിപ്പിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍ നിര്‍വഹിച്ചു. പുതുക്കോട് പഞ്ചായത്തിന്റെ പരിസ്ഥിതി ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. ഇസ്മയില്‍ നിര്‍വഹിച്ചു. തച്ചനടി കനാലിനിരുവശവശും മാവിന്റെയും പ്ലാവിന്റെയുമായി 100 തൈകളാണ് നടുന്നത്. തരൂര്‍ ഗ്രാമപഞ്ചായത്തില്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി പരിസരത്ത് മാവ്. പ്ലാവ്, നെല്ലി, പുളി തുടങ്ങിയവയുടെ 2000 തൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാര്‍ നിര്‍വഹിച്ചു. വടക്കാഞ്ചേരിയില്‍ ഡയാന മുതല്‍ വാരികുന്ന് വരെ കനാല്‍ ബï് റോഡിന്റെ വശങ്ങളില്‍ മാവ്, പ്ലാവ് തൈകള്‍ വച്ചാണ് പരിസ്ഥിതി ദിനാചരണം നടത്തുന്നത്. പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍ നിര്‍വഹിച്ചു.
നെന്മാറ ബ്ലോക്ക് പഞ്ചായത്തില്‍ പരിസ്ഥിതിദിനം ബ്ലോക്ക്തല ഉദ്ഘാടനം നെന്മാറ എന്‍എസ്എസ് കോളജില്‍ ബ്ലോക്ക് പ്രസിഡന്റ് പി.വി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. പലതരത്തിലുള്ള ഫല വൃക്ഷങ്ങളും തണ്ണല്‍ മരങ്ങളും കോളെജില്‍ നട്ടുപിടിപ്പിച്ചു. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ വൃക്ഷതൈ വിതരണം ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി നിര്‍വഹിച്ചു. ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലുമായി തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് 87,000 വൃക്ഷ തൈകള്‍ നടുന്നതിന്റെ പ്രവൃത്തിയും ആരംഭിച്ചു. ചിറ്റൂര്‍ ബ്ലോക്കിലെ പരിസ്ഥിതി ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി കന്യ ഉദ്ഘാടനം ചെയ്തു.
സഫീറിന്റെ ഓര്‍മക്ക് വൃക്ഷതൈ നട്ടു
മണ്ണാര്‍ക്കാട്: സി.പി.ഐക്കാര്‍ വെട്ടികൊലപ്പെടുത്തിയ എം.എസ്.എഫ് പ്രവര്‍ത്തകന്‍ വരോടന്‍ വീട്ടില്‍ സഫീറിന്റെ നാമത്തില്‍ എം.ഇ.എസ് കോളജ് പരിസരത്ത് വൃക്ഷതൈ നട്ടുപിടിപ്പിച്ചു. മണ്ണാര്‍ക്കാട് മുനിസിപ്പല്‍ വനിതാ ലീഗും, എം.എസ്.എഫ് ഹരിത വിങും സംയുക്തമായി നടത്തിയ പരിപാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം.കെ സുബൈദ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ഷഹന കല്ലടി അധ്യക്ഷനായി. ട്രഷററും, മുനിസിപ്പല്‍ കൗണ്‍സിലറുമായ സക്കീന പൊട്ടച്ചിറ, ജില്‍ന ജന്നത്ത്, മുനവ്വിറ, സെമിന, സുആദ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  4 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  5 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago