സംരക്ഷണം തേടുന്ന നരിമാളന്‍കുന്നും നരിമടയും
ആനക്കര: ചരിത്രതാളുകളില്‍ സ്ഥാനംപിടിച്ച നരിമാളന്‍കുന്നും നരിമടയും സംരക്ഷിക്കണം. ജില്ലയിലെ കപ്പൂര്‍ഗ്രാമപഞ്ചായത്തില്‍ വെള്ളാളൂരിലാണ് നരിമാളന്‍കുന്ന്. ഇതിന്റെ ചുറ്റും റോഡും താഴ്‌വാരങ്ങളിലായി അനേകം കുടുംബങ്ങളും അധിവസിക്കുന്നുï്. ഒട്ടനവധി ഔഷധവീര്യം നിറഞ്ഞസസ്യങ്ങളും മറ്റും നരിമാളന്‍കുന്നില്‍ സുലഭമാണ്. മുന്‍കാലത്ത് മേഖലയില്‍ നടന്ന മഴകെടുതികളില്‍ പ്രദേശത്തുകാരെ സംരക്ഷിക്കുന്നതില്‍ നരിമാളന്‍കുന്ന് മുഖ്യപങ്കുവഹിച്ചിരുന്നു. കുന്നിന്റെ നെറുകെയുïായിരുന്ന നാടുകാണി തേടി നിരവധിസന്ദര്‍ശ്ശകര്‍ എത്തിയിരുന്നു.എന്നാല്‍ ഒരുവിഭാഗം ഇതെല്ലാം തകര്‍ത്തുകളഞ്ഞു. മുമ്പ് നരികള്‍വസിച്ചിരുന്നതിനാലാണ് നരിമാളന്‍കുന്നെന്നപേരിന് കാരണം നരിമടകള്‍ഇപ്പോഴും ഇവിടെയുï്.ഇപ്പോഴും മിനിസ്‌ക്രീന്‍, ആല്‍ബം, ഫോട്ടോഗ്രാഫര്‍മാര്‍ തുടങ്ങി ഒട്ടനവധിപേര്‍ കുന്നിന്റെ ദൃശ്യഭംഗി ഒപ്പിയെടുക്കാന്‍ എത്താറുïന്ന് സമീപത്തുകാര്‍സാക്ഷ്യപ്പെടുത്തുന്നു.എം.ടി കഥകളിലൂടെ അനശ്വരമാക്കിയ കണ്ണാന്തളി പുവ്വിന് നരിമാളന്‍ കുന്നത്താണ് ഈ അടുത്ത കാലത്താണ് പുനര്‍ജനിച്ചത്്. പï്്് കാലത്ത്് കണ്ണാന്തളി പൂവ്വ് വളളുവനാടന്‍ ഗ്രാമത്തിലെ കാഴ്ച്ച ചന്തമായിരുന്നു.എന്നാല്‍ ഈ പൂവ്വ് കാണാനില്ലാതായയെന്ന് എം.ടി.തന്നെ തുടര്‍ന്നു ലേഖനങ്ങളില്‍ സങ്കടപ്പെടുകയും ചെയ്തിരുന്നു.
എം.ടിയയുടെ കഥകളിലെ എക്കാലത്തോയും ഒരിടം കൂടിയാണ് പച്ചപ്പ് നിറഞ്ഞ നരിമാളന്‍ കുന്ന്. കല്ലുവെട്ടിയും മണ്ണെടുത്തും പ്രകൃതി രമണീയമായ കുന്നുകള്‍ നശിപ്പിക്കപ്പെട്ടതോടെ അപൂര്‍വ്വമായി കïിരുന്ന പല ചെടികളും കാലയവനിക്കക്കുളളിലൊളിച്ചു. ഇന്ന് നരിമാളന്‍ കുന്നിലെത്തുന്ന സാഹിത്യ വായനകാര്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും ആനന്ദമേകിയിരുന്ന കുന്നാണിത്. ഒരു കാലത്ത് നൂറ് കണക്കിന് ഞാവല്‍ മരങ്ങളും വിവിധ തരം ചെടികളും മായി പ്രകൃതി സ്‌നേഹികള്‍ക്ക് ഏറെ ആനുഗ്രമായിരുന്ന നരിമാളന്‍ കുന്ന് ഇന്ന് നശിപ്പിക്കപ്പെട്ടുകൊïിരിക്കുകയാണ്.
ഏക്കര്‍കണക്കിന് വിസ്തീര്‍ണ്ണമുള്ള കുന്ന് ചരിത്രതാളുകളുകളില്‍ സ്ഥാനംപിടിച്ചതുമാണ്. വ്യാപകമായി ഇവിടെനിന്നും കരിങ്കല്‍,ചെങ്കല്‍ ഖനനം നടത്തി കുന്നിനെ നാമാവശേഷമാക്കുന്ന പ്രവണത മുമ്പൂïായിരുന്നു. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടപെടല്‍ഇത് ഒരു പരിതിവരെ തടയാന്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ചില നേരങ്ങളില്‍ ഇത് തുടരുന്നുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."