കുന്നംകുളം നഗരസഭക്ക് മുന്‍പില്‍ മാലിന്യ കൂമ്പാരം
കുന്നംകുളം: പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ബീക്കന്‍ നഗരസഭയായി പരഖ്യപിച്ച കുന്നംകുളത്തെ നഗരസഭ ഓഫിസ് കെട്ടിടത്തിനുമുന്നില്‍ പ്ലാസ്റ്റിക്ക് മാലിന്യം കൂട്ടിയിട്ട് സ്വയം പരിഹാസ്യരാകുന്നു.
കൊയമ്പത്തൂരിലെ പ്ലാസ്റ്റിക്ക് കമ്പനിക്ക് നല്‍കാന്‍ യേശുദാസ് റോഡില്‍ കൂട്ടിയിട്ടിരുന്ന മാലിന്യം, നാട്ടുകാര്‍ പരാതി പെട്ടതോടെ വണ്ടിയില്‍ കയറ്റി നഗരസഭയില്‍ കൊണ്ടുവന്നിടുകായയിരുന്നു. നൂറുകണ്ക്കിന് പ്ലാസ്റ്റിക്ക് ചാക്കുകളിലായി പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൂട്ടിയിട്ടത് മഴയില്‍ കുതിര്‍ന്നു, ജലം നിറഞ്ഞും, കൊതുകു പെരുകുകയാണ്.
തൊട്ടടുത്ത് കുടംബശ്രീ ഓഫിസ്, പുറകിലായി നഗരസഭ ഓഫിസും പ്രവര്‍ത്തിക്കുന്നതിനാല്‍ നഗരസഭയിലെത്തുന്നവര്‍ പലരും ഇത് കണ്ട് മൂക്കില്‍ വിരല്‍വെക്കുകയാണ്.
മാലിന്യം കുന്നുകൂട്ടി ഇടുന്നതിനും, റോഡിലും പൊത സ്ഥലത്തും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കുമെതിരേ കര്‍ഷന നടപടിയെടുക്കുന്ന നഗരസഭയിലാണ് ഈ ദുരവസ്ഥ. ഗ്രീന്‍ കേരളക്ക് വേണ്ടിയാണ് നഗരസഭ ആദ്യം ഇവ ശേഖരിച്ചു തുടങ്ങിയത്.
ഗ്രീന്‍ കേരള കൈ ഒഴിഞ്ഞതോടെ കൊയമ്പത്തൂരിലെ സ്വകാര്യ കമ്പനിക്ക് വിറ്റു തുടങ്ങി. പക്ഷെ ഒരു തവണ മാത്രമേ അവര്‍ ഇത് കൊണ്ടു പോകാന്‍ എത്തിയിട്ടുള്ളൂ.
യേശുദാസ് റോഡിലെ മാപ്പ ബസാറഇല്‍ കൂട്ടിയിട്ടിരുന്ന മാലിന്യം നഗരസഭക്ക് നാണക്കേടായതോടെയാണ് ഓഫിസ് കെട്ടിടത്തിലേക്ക് മാറ്റിയത്.
തുറക്കുളത്ത് മാലിന്യ സംസ്്ക്കരണ പ്ലാന്റിനോട് ചേര്‍ന്ന് സ്ഥലമുണ്ടെന്നിരിക്കെയാണ് ജനങ്ങളെ ദുരുതപെടുത്താനായി ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്.
നഗരസഭയുടെ സ്വന്തം അദീനതയിലുള്ള കോടികള്‍ വിലയുള്ള ഭൂമിയാണിത്. ഗുരുവായൂര്‍ റോഡില്‍ നിന്നും നഗരസഭയിലേക്ക് പ്രവേശിക്കാനുള്ള കവാടിത്തനിരകിലായും.
ഒപ്പം നരത്തിലേക്കുള്ള മുഴുവന്‍ വാഹനങ്ങളും പോകുന്ന വണ്‍വേ റോഡിനു പരിസരത്തായും ഇത് കൂട്ടിയട്ടിരിക്കുന്ന എന്നത് കൊണ്ട് തന്നെ പൊതു ജനങ്ങള്‍ക്കു മുന്നിലും തങ്ങള്‍ അപമാനിതരാവുകയാണെന്ന് പൊതു മരാമത്ത് സ്ഥിരം സമതി അധ്യക്ഷന്‍ ഷാജി ആലിക്കല്‍ പറഞ്ഞു.
ബീക്കന്‍ നഗരസഭയായി പ്രഖ്യാപിച്ച് അമബാസഡറേയും നിയമിച്ച നഗരസഭയുടെ ദുരവസ്ഥ പരിതാപകരമാണെന്നും, മാലിന്യം ഇവിടെ നിന്ന് ഉടന്‍ നീക്കാനുള്ള നടപടി സ്വാകരിക്കണമെന്നും, ഇത് മുഴുവന്‍ കൗണ്‍സിലിനും അപമാനമാണെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും കൊണ്‍സിലറുമായ ബിജു സി ബേബി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."