ആര്‍.ബി.ഐ നിര്‍ദേശത്തിനു പുല്ലുവില; മൊറട്ടോറിയം ലംഘിച്ച് പുതുതലമുറ ധനകാര്യ സ്ഥാപനങ്ങള്‍
സ്വന്തം ലേഖകന്‍
പാലക്കാട്: ആര്‍.ബി.ഐ പ്രഖ്യാപിച്ച മൊറട്ടോറിയത്തിനു പുല്ലുവില കല്‍പ്പിച്ച് ചില പുതുതലമുറ ധനകാര്യ സ്ഥാപനങ്ങള്‍ ഇടപാടുകാരുടെ അക്കൗണ്ടുകളില്‍ നിന്ന് ഇ.എം.ഐ തുക പിടിച്ചുതുടങ്ങി. എച്ച്.ഡി.എഫ് സി, ബജാജ് ഫിന്‍സേര്‍വ് പോലുള്ള സ്ഥാപനങ്ങളാണ് വായ്പാ തിരിച്ചടവ് തുക ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് കൃത്യമായി പിടിച്ചുതുടങ്ങിയത.് എല്ലാ മാസവും ഒന്നാം തിയതി മുതല്‍ 10 വരെയുളള ദിവസങ്ങളിലാണ് ഇ.എം.ഐ അക്കൗണ്ടുകളില്‍ നിന്ന് ഈടാക്കുന്നത.്
എല്ലാ വായ്പകള്‍ക്കും മൂന്നു മാസത്തെ മൊറട്ടോറിയം ബാധകമാണെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതൊന്നും തങ്ങള്‍ക്കു ബാധകമല്ലെന്ന നിലപാടിലാണ് ഈ ധനകാര്യസ്ഥാപനങ്ങള്‍ തുക ഈടാക്കുന്നത.് അക്കൗണ്ടില്‍ പണമുള്ളവരില്‍ നിന്ന് തുക ഈടാക്കുന്നതിനോടൊപ്പം വേണ്ടത്ര തുകയില്ലെങ്കില്‍ വലിയ പലിശ ഈടാക്കുമെന്നുമാണ് പറയുന്നത്. കൊറോണക്കാലത്ത് നാടു മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. പണിയില്ലാതെ വീട്ടിലിരിക്കുന്ന ഇടത്തരം ജീവനക്കാരെയാണ് ഇ.എം.ഐ പിടുത്തം ബുദ്ധിമുട്ടിലാക്കിയത്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ള ഇടത്തരക്കാര്‍ വീട്, വാഹനങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍, വീട്ടുപകരങ്ങള്‍ തുടങ്ങിയവ പുതുതലമുറ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡും മറ്റും ഉപയോഗിച്ചാണ് വാങ്ങുന്നത.് വാണിജ്യ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, ലോക്കല്‍ ഏരിയ ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങളും മൊറട്ടോറിയത്തിന്റെ പരിധിയില്‍ വരുമെന്നായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."