HOME
DETAILS

തദ്ദേശ സ്ഥാപനങ്ങളുടെ ക്യൂ ബില്‍ തുക ലഭിക്കാന്‍ സമയമെടുത്തേക്കും 'ക്യൂ'വിലുള്ളത് 2,447 കോടി

  
backup
April 08 2020 | 04:04 AM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8d%e0%b4%af

 


സ്വന്തം ലേഖകന്‍
മലപ്പുറം: സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് 2019 -20 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ള തുക ലഭിക്കാന്‍ ഇനിയും സമയ മെടുക്കുമെന്ന് ആശങ്ക.
സംസ്ഥാന ട്രഷറി ഡയറക്ടറുടെ പുതിയ നിര്‍ദ്ദേശമാണ് ഈ ആശങ്കയ്ക്കു കാരണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തി പ്രഖ്യാപിച്ച തുകയില്‍ നല്‍കാനുള്ള കുടിശ്ശിക 2447.26 കോടി രൂപയാണ്.2019- 20 സാമ്പത്തിക വര്‍ഷം അവസാനിച്ച മാര്‍ച്ച് 31ന് സര്‍ക്കാര്‍ അനുവദിച്ച സമയത്തിനുള്ളില്‍ സംസ്ഥാനത്തെ വിവിധ ട്രഷറികളില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ബില്‍ പ്രകാരമുള്ള തുകയാണിത്.
പണം നല്‍കാതെ ക്യൂവിലേക്ക് മാറ്റിയ 69678 ബില്ലുകള്‍ക്ക് കൊടുത്ത് തീര്‍ക്കുവാനുള്ളതാണ് ഇത്രയും തുക. ഇത്രയും തുക 2019 - 20 വാര്‍ഷിക പദ്ധതിയില്‍ തന്നെ ചെലവഴിച്ചതായി കണക്കാക്കി മുന്‍ വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി അനുവദിക്കുമെന്നാണ് സര്‍ക്കാര്‍ ഇത് വരെയും അറിയിച്ചിരുന്നത്.
ഇപ്രകാരം ഓരോ ട്രഷറിയിലും സമര്‍പ്പിച്ച ബില്ലുകള്‍ ക്യൂവിലേക്ക് മാറ്റിയത് പ്രകാരമുള്ള സീനിയോറിറ്റി അനുസരിച്ച് ഉടനെ പണം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍നിന്ന് ഒന്നാം ഗഡു അനുവദിച്ച് കൊണ്ട് ധനകാര്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ ട്രഷറിയിലെ ക്യൂ വിലുള്ള ബില്ലുകളുടെ തുക ഇതില്‍നിന്ന് നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം സംസ്ഥാന ട്രഷറി ഡയറക്ടര്‍ സംസ്ഥാനത്തെ മുഴുവന്‍ ട്രഷറി ഓഫിസര്‍മാര്‍ക്കും അയച്ച കത്ത് ഈ പ്രതീക്ഷയുടെ മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.
ട്രഷറികളില്‍ ക്യൂവിലുള്ള അഞ്ചു ലക്ഷത്തിന് മുകളിലുള്ള ബില്ലുകളെല്ലാം ക്യൂ വില്‍ നിന്നൊഴിവാക്കി ഡി.ഡി.ഓമാര്‍ക്ക് (ഡ്രോയിംഗ് ആന്‍ഡ് ഡിസേ്ബഴ്‌സ് ഓഫിസര്‍) തിരിച്ച് നല്‍കാനും ഈ വിവരം എത്രയും പെട്ടെന്ന് തിരുവനന്തപുരത്ത് ട്രഷറി ഡയറക്ടറെ അറിയിക്കുവാനുമാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത് .ധനകാര്യ വകുപ്പില്‍നിന്ന് പ്രത്യേക ഇളവ് നല്‍കുന്ന ബില്ലുകള്‍ മാത്രമെ മാറി നല്‍കാവൂ എന്ന അറിയിപ്പും കത്തിലുണ്ട്.ട്രഷറിയിലെ ക്യൂവിലുണ്ടായിരുന്ന 69678 ബില്ലുകളില്‍ അഞ്ച് ലക്ഷത്തിനു മുകളിലുള്ള ബില്ലുകളെല്ലാം ബില്‍ ഡിസ്‌കൗണ്ട് സിസ്റ്റത്തിലേക്ക് ( ബി.ഡി-എസ്) മാറ്റുവാന്‍ വേണ്ടിയാണെന്നും കത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ട്രഷറിയില്‍ ''ക്യൂ''വില്‍ കിടക്കുന്ന അഞ്ച് ലക്ഷത്തിന്റെ മുകളിലുള്ള ബില്ലുകളൊന്നും കരാറുകാര്‍ക്ക് പാസായി കിട്ടുകയില്ല എന്നതാണ് ഫലത്തില്‍ സംഭവിക്കാന്‍ പോവുന്നത്. മാത്രവുമല്ല ട്രഷറിയിലുള്ള ബില്ലുകളുടെ ട്രഷറി തല സീനിയോറിറ്റി നഷ്ടപ്പെടുകയും സംസ്ഥാന തല സീനിയോറിറ്റിയിലേക്കു മാറുകയും ചെയ്യും. ബി.ഡി.എസില്‍ ബാങ്ക് വഴി ബില്‍ തുക സ്വീകരിക്കുവാന്‍ സന്നദ്ധതയും അതിനുള്ള നിബന്ധനകള്‍ പാലിക്കുവാന്‍ കഴിവുള്ളവര്‍ക്കും മാത്രമെ ഈ സൗകര്യം പ്രയോജനപ്പെടുത്തുവാന്‍ കഴിയുകയുള്ളു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഭയാർഥികൾക്ക് സഹായമെത്തിക്കാനുള്ള യുഎൻ പദ്ധതിയിലേക്ക് 2 ലക്ഷം ഡോളർ സംഭാവന ചെയ്‌ത് യുഎഇ

uae
  •  5 minutes ago
No Image

കണ്ണൂര്‍ പാനൂരില്‍ സ്‌ഫോടനം; ബോംബെറിഞ്ഞതെന്ന് സംശയം, റോഡില്‍ കുഴി

Kerala
  •  10 minutes ago
No Image

കാസര്‍കോട്ടെ പ്രവാസിയുടെ കൊലപാതകം: നേരത്തേ പരാതി നല്‍കി, പൊലിസ് മുഖവിലക്കെടുത്തില്ലെന്ന് ബന്ധുക്കള്‍ 

Kerala
  •  10 minutes ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വനിതാ പിജി ഡോക്ടറെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സംഭവം രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ

Kerala
  •  15 minutes ago
No Image

സൗത്ത് അൽ ശർഖിയയിൽ വെള്ളത്തിനടിയിൽ ആർക്കിയോളജിക്കൽ സർവേ ആരംഭിച്ച് ഒമാൻ

oman
  •  32 minutes ago
No Image

എലത്തൂരിലെ ഡീസല്‍ ചോര്‍ച്ച: , ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും, അന്വേഷണ റിപ്പോര്‍ട്ടുകള്‍ കലക്ടര്‍ക്ക് കൈമാറും

Kerala
  •  an hour ago
No Image

വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം

qatar
  •  an hour ago
No Image

അവകാശങ്ങള്‍ നേടാനായി കാല്‍നടയായി 101 കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക്; 'ദില്ലി ചലോ' മാര്‍ച്ചിന് ഇന്ന് തുടക്കം 

National
  •  an hour ago
No Image

ദേശീയ ദിന വാരാന്ത്യത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സൗജന്യ ചൈൽഡ് കാർ സീറ്റുകൾ സമ്മാനിച്ച് ദുബൈ

uae
  •  an hour ago
No Image

മറന്നു കളയാനുള്ളതല്ല ബാബരി

National
  •  an hour ago