ഭൗമ സംരക്ഷണത്തിനായി ഹരിത വലയം തീര്‍ത്ത് മടവൂര്‍ എന്‍.എസ്.എസ് സ്‌കൂള്‍
തിരുവനന്തപുരം: ഭൗമ സംരക്ഷണത്തിനായി ഹരിതാഭമായ വിവിധ പരിപാടികള്‍ മടവൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്നു.
മടവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. സുചീന്ദ്രന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ എസ്. വസന്തകുമാരി, മനേജര്‍ ജി.കെ ശശാങ്കന്‍ നായര്‍, സ്റ്റാഫ് സെക്രട്ടറി എം. തമീമുദ്ദീന്‍, ക്ലബ് കണ്‍വീനര്‍ സുജിത്ത് വി.എസ്, എസ്. സതീഷ് കുമാര്‍, സുനില്‍ രാജ്, ദിവ്യ, സിന്ധു, പുഷ്പലത സംസാരിച്ചു.
ഭൂമിക പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈ വിതരണം, പ്രതിജ്ഞ, പച്ചക്കറി വിത്ത് വിതരണം, പരിസ്ഥിതി റാലി, പരിസ്ഥിതിഗാനാലാപനം, വൃക്ഷത്തൈ നടീല്‍ എന്നിവ നടന്നു. സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, ജൂനിയര്‍ റെഡ്‌ക്രോസ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഭൂമിയെ സംരക്ഷിക്കും എന്ന മുദ്രാവാക്യവുമായി അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും ഒത്ത് ചേര്‍ന്ന് ' ഹരിത വലയം' തീര്‍ത്തത് വേറിട്ട കാഴ്ച്ചയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."