കന്നുകാലികളെ കൊല്ലുന്നവരെ തൂക്കിലേറ്റുമെന്ന് ഛത്തിസ്ഗഡ് മുഖ്യമന്ത്രി
ബസ്തര്‍:കന്നുകാലികളെ കൊല്ലുന്നവരെ തൂക്കിലേറ്റുമെന്ന് ഛത്തിസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്. യു.പി. തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയതോടെ രാജ്യത്ത് തങ്ങളുടെ സ്വാധീനത ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബി.ജെ.പി അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നതെന്ന വിമര്‍ശനവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അറവുശാലകള്‍ അടച്ചുപൂട്ടുകയും പശു സംരക്ഷണത്തിന് പുതിയ നിയമങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്നത് തുടരുന്നതിനിടയിലാണ് പശുക്കളെ കൊല്ലുന്നവരെ തൂക്കിക്കൊല്ലുമെന്ന ഭീഷണിയുമായി ഛത്തിസ്ഗഡ് മുഖ്യമന്ത്രി രംഗത്തെത്തിയത്.
പശുക്കളെ കൊല്ലുന്നവരുടെ കൈകാലുകള്‍ വെട്ടുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനത്തെ ബി.ജെ.പി എം.എല്‍.എ വിക്രം സൈനി ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വക ഭീഷണിയുണ്ടായിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ കന്നുകാലിക്കടത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിട്ടുണ്ട്. പശുക്കളെ കൊല്ലുന്നവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുന്ന നിയമനിര്‍മാണം ഗുജറാത്ത് സര്‍ക്കാരും കൊണ്ടുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."