ഒമാനില്‍ കൊവിഡ് ബാധിതര്‍ 400 കടന്നു: ഇന്ന് പുതിയതായി 48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
മസ്‌കറ്റ്:ഒമാനില്‍ പുതിയതായി 48 കൊവിഡ്-19 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഏറ്റവും കൂടിയ എണ്ണമാണിത്.ഇതോടെ രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 419 ആയി ഉയര്‍ന്നു. ഇതിനോടകം രണ്ട് പേര്‍ മരിക്കുകയും 72 പേര്‍ രോഗമുക്തിനേടുകയും ചെയ്തു.
രോഗബാധിതരില്‍ ഭൂരിഭാഗവും 15നും 50നും ഇടയില്‍ പ്രായമുള്ളവരാണ്, ഇത് ആകെ രോഗികളില്‍ 78 ശതമാനം വരും.അതേസമയം ഒമാനില്‍ കൊവിഡിന്റെ സാമൂഹിക വ്യാപനം രണ്ടോ മൂന്നോ ആഴ്ചക്കുള്ളില്‍ ആരംഭിക്കാന്‍ സാധ്യത ഉണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സയീദി അറിയിച്ചു.ഈ കാലയളവില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1500 ല്‍ എത്താമെന്നും, ധാരാളം പ്രവാസികളും രോഗബാധിതര്‍ ആകുന്നുണ്ടെന്നും ഇത് ആശങ്ക യുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്ത 40 കേസുകളില്‍ 25 എണ്ണവും മസ്‌കറ്റ് ഗവര്‍ണറേറ്റിലെ മത്രയില്‍ നിന്നാണ്.ഇവിടെ സോഷ്യല്‍ ട്രാന്‍സ്മിഷന്‍ വ്യാപകമായതിനാല്‍ മത്ര വിലായത്ത് പൂര്‍ണമായും ക്വാറന്റീനില്‍ ആണ്. രോഗബാധിതരുമായി ബന്ധപ്പെടാതെയും യാത്രയുമായി ബന്ധമില്ലാതെയും ആളുകള്‍ക്ക് വൈറസ് പകരുന്നത് മത്രയിലാണ്.അതിനാല്‍ മത്രയിലെ എല്ലാ വീടുകളും സന്ദര്‍ശിച്ച് എപ്പിഡെമോളജിക്കല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."