റമദാന്‍ സംഗമം നടന്നു
കരുനാഗപ്പള്ളി: റമദാന്‍ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുക്കുന്ന ചൈതന്യം സാമൂഹിക നന്മയ്ക്കും ജീവകാരുണ്യ പ്രവര്‍ത്തനത്തിനും ഉപകരിക്കുന്നു. സഹനവും സംസ്‌ക്കരണവും ലഭിച്ച വിശ്വാസി സമൂഹത്തെയാണ് റമദാന്റെ രാപ്പകലിന്റെ ആരാധനയിലൂടെ സമൂഹത്തിന് ലഭിക്കുന്നതെന്നും ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.
വക്കം മൗലവി ഫൗണ്ടേഷന്‍ ദക്ഷിണ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന റമദാന്‍ സംഗമം 2018 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷന്‍ പ്രസിഡന്റ് ഷിഹാബ് എസ്. പൈനുംമൂട് അധ്യക്ഷനായി. റമദാന്‍ കിറ്റുകള്‍ ഭവനങ്ങളിലെത്തിക്കുന്നതിന്റെ വിതരണോദ്ഘാടനം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന ജന. സെക്രട്ടറി കെ.പി മുഹമ്മദും, പഠനോപകരണ വിതരണോദ്ഘാടനം മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ആര്‍. രവീന്ദ്രന്‍ പിള്ളയും, പുതുവസ്ത്ര വിതരണോദ്ഘാടനം നജീബ് മണ്ണേലും, ചികിത്സാ ധനസഹായവിതരണം പോച്ചയില്‍ നാസറും നിര്‍വഹിച്ചു.
കെ.എസ് പുരം സത്താര്‍, മെഹര്‍ഖാന്‍ ചേന്നല്ലൂര്‍, എ മുഹമ്മദാലി, സി.ബി അഫ്‌സല്‍, നിസാര്‍ ചേമത്തറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."