ഐ.ആര്‍.ഇ ഭൂമി രജിസ്‌ട്രേഷന്‍: ഉടമകള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു
കരുനാഗപ്പള്ളി: നഗരസഭയില്‍ അയണിവേലിക്കുളങ്ങര വില്ലേജില്‍ ഉടമകളറിയാതെ ഐ.ആര്‍.ഇ നടത്തിയ ഭൂമി രജിസ്‌ട്രേഷേന്‍ റദ്ദാക്കണമെന്നും പ്രകൃതിരമണീയമായ അയണിവേലിക്കുളങ്ങര വില്ലേജിനെ ഖന മേഖലയില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി സംരക്ഷണ ദിനത്തില്‍ ഭൂഉടമകളും പ്രദേശവാസികളും പ്രധാനമന്ത്രിക്ക് 5000ത്തില്‍പ്പരം കത്തുകള്‍ അയച്ചു.
കത്തയയ്ക്കലിനോടനുബന്ധിച്ച് നടന്ന സമ്മേളനം മുന്‍ ജില്ലാ ജഡ്ജി എസ്. സോമന്‍ ഉദ്ഘാടനം ചെയ്തു. കത്ത് പോസ്റ്റിങ് ഉദ്ഘാടനം കണ്‍സ്യൂമര്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുന്‍ എസ്.പി എം. മൈതീന്‍കുഞ്ഞ് നിര്‍വഹിച്ചു.
കെ.ജി രവി മുഖ്യപ്രഭാഷണം നടത്തി. സമരസമിതി ചെയര്‍മാന്‍ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷനായി. സമരസമിതി ജന. കണ്‍വീനര്‍ ജഗത്ജീവന്‍ലാലി, നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ശിവരാജന്‍ പ്രതിപക്ഷനേതാവ് എം.കെ വിജയഭാനു, കമറുദ്ദീന്‍ മുസ്‌ലിയാര്‍, ഡി. മുരളീധരന്‍, ടി.വി സനല്‍, എസ്. ഉത്തമന്‍, പനക്കുളങ്ങര സുരേഷ്, മുനമ്പത്ത് ഗഫൂര്‍, മോഹന്‍ദാസ്, വസുമതിരാധാകൃഷ്ണന്‍, ജി. സാബു, അശോകന്‍ അടയ്ക്കാമരത്തില്‍, ടി.കെ സദാശിവന്‍, കുന്നേല്‍രാജേന്ദ്രന്‍, വൈ. പൊടിക്കുഞ്ഞ്, കെ.ജി ശിവാനന്ദന്‍, ജി. സന്തോഷ്‌കുമാര്‍, നൗഷാദ് തേവറ, വര്‍ഗീസ് മാത്യു കണ്ണാടിയില്‍, മുനീര്‍ ഖാദിയാര്‍ സംസാരിച്ചു.
കത്ത് പോസ്റ്റിങ് പരിപാടിക്ക് രമണന്‍, സജിബാബു, ഡോളിബാബു, പല്ലിയില്‍കുഞ്ഞുമോന്‍, പ്രസന്നന്‍പുതുവേല്‍, ഷാന്‍ മുനമ്പത്ത്, ബൈജു, ജോബ് തുരുത്തിയില്‍, മഹേഷ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."