ബഹ്‌റൈനില്‍ മാസ്‌ക് ധരിക്കാതെ ഇനി ആരും പുറത്തിറങ്ങരുത്
മനാമ: രാജ്യത്ത് ഇനിമുതല്‍ മാസ്‌ക് ധരിച്ച് മാത്രമേ പുറത്തിറങ്ങാവൂവെന്ന് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം. കോവിഡ്-19 ന്റെ പശ്ചാതലത്തില്‍ ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം ഇവിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് ആണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം കൂടുതല്‍ നടപടികളിലേക്ക് നീങ്ങുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു മന്ത്രിയുടെ വാര്‍ത്താ സമ്മളനം.
രാജ്യത്ത് തുടരുന്ന നിയന്ത്രണങ്ങളെല്ലാം കര്‍ശനമായി പാലിക്കണമെന്ന് വ്യക്തമാക്കിയ മന്ത്രി ഇനി മുതല്‍ മാസ്‌ക് ധരിക്കാതെ ആരും പുറത്തിറങ്ങരുതെന്നും അറിയിച്ചു.
അതേ സമയം മാസ്‌ക് എന്‍ 95 ആവണമെന്ന് നിര്‍ബന്ധമില്ല.
വിപണിയില്‍ മാസ് കിന് ക്ഷാമമുളളതിനാല്‍ സ്വന്തം വീട്ടില്‍ ഉണ്ടാക്കിയ മാസ്‌കും ഉപയോഗിക്കാവുന്നതാണ്.
വീട്ടില്‍ വെച്ച് മാസ്‌ക് ഉണ്ടാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അവ പിന്തുടര്‍ന്ന് ഓരോര്‍ത്തര്‍ക്കും സ്വയം മാസ്‌ക് നിര്‍മ്മിക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക വിലാസം- www.moh.gov.bh .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."