വിശുദ്ധ റമദാന്‍ വിടപറയുന്നു; നാടെങ്ങുംഇഫ്ത്താര്‍ സദസ്സുകള്‍
വല്ലപ്പുഴ: ഈ വര്‍ഷത്തെ വിശുദ്ധ റമദാന്റെ ദിന രാത്രങ്ങള്‍ അവസാനിക്കാനിരിക്കെ വിശ്വാസി സമൂഹം ഇഫ്ത്താര്‍ സദസ്സുകള്‍ സംഘടിപ്പിക്കുന്നതില്‍ സജീവമാകുന്നു.
റമദാന്‍ ഒന്നുമുതല്‍ പള്ളികള്‍ കേന്ദ്രീകരിച്ച് തുടങ്ങിയ സമൂഹ ഇഫ്ത്താറുകള്‍ മുപ്പതിനോടടുത്തോടെ ക്ലബുകളും സന്നദ്ധ സംഘടനകളും വിവിധ രാഷ്ട്രീയപാര്‍ട്ടികളും ഏറ്റടുത്തിരിക്കുന്നു. പകല്‍മുഴുവന്‍ അന്ന പാനീയങ്ങല്‍ ത്യജിച്ചവര്‍ക്ക് ഭക്ഷണം നല്‍കുക എന്നതിനപ്പുറം പല ഇഫ്ത്താര്‍ മീറ്റുകളും സൗഹൃദത്തിന്റെ അലയൊലികള്‍ തീര്‍ക്കുന്ന വേദികളായി മാറുന്നുണ്ട്. പള്ളികളിലും മറ്റും നടത്തുന്ന ഇഫ്ത്താറുകള്‍ യാത്രക്കാരടക്കമുള്ള പൊതുജനങ്ങള്‍ക്ക് തെല്ലൊന്നുമല്ല ആശ്വാസമാകുന്നത്.
ഭക്ഷണ ശാലകളിലും മറ്റും നല്‍കേണ്ട അമിതമായ വിലയും വിലനല്‍കിയാലും വൃത്തിഹീനമായ ചുറ്റുപാടും മറ്റും അലോസരം സൃഷ്ടിക്കാറുണ്ട്. രോഗികളുടെ കൂട്ടിരിപ്പുകാരുടെ സൗകര്യത്തിന്ന് വേണ്ടി ആശുപത്രികള്‍ കേന്ദ്രികരിച്ച് നോമ്പ്തുറക്കും അത്താഴത്തിനുമുള്ള സൗകര്യവും സന്നദ്ധ സംഘടനകള്‍ ഒരുക്കുന്നു. നൂറും അതിലധികവും ആളുകളാണ് ഓരോ ദിവസവും പള്ളികളിലും മറ്റും നോമ്പ്തുറക്കായി എത്തുന്നത്. സമൂഹത്തിലെ കരുണവറ്റാത്ത വ്യക്തികളില്‍ നിന്നും പ്രത്യേകിച്ച് പ്രവാസികളില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായമാണ് ഈ സദുദ്ധ്യമത്തിന്റെ മൂലധനം. റമദാനിലെ അവസാന ഞായറാഴ്ച്ച ഇന്നായതിനാല്‍ പൊതുജനത്തിന്റെ സൗകര്യാര്‍ത്ഥം ഇന്ന് വിവിധ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സമൂഹ നോമ്പുതുറകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എഴുവന്തല ഹിദായത്തുല്‍ ഇസ്ലാം മദ്രസ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അഞ്ഞൂറോളം പേര്‍ക്ക് ഒരുക്കുന്ന നോമ്പ്തുറ എഴുവന്തല ഹിദായ നഗറില്‍ ഇന്ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."