സ്നേഹ ചുംബനങ്ങൾക്ക് കാത്ത് നിൽക്കാതെ സഫ് വാൻ മടങ്ങി; വേദന കടിച്ചമർത്തി പ്രിയപ്പെട്ടവരും സുഹൃത്തുക്കളും
റിയാദ്: കോവിഡ് ബാധിച്ച് റിയാദിൽ മരിച്ച മലപ്പുറം ചെമ്മാട് സ്വദേശി സഫ് വാന് കണ്ണീരോടെ വിട. റിയാദിലെ ശിമാൽ മഖ്ബറയിൽ ബുധനാഴ്ച ഉച്ചയോടെ സഫ് വാന്റെ മയ്യിത്ത് മറവ് ചെയ്യുമ്പോൾ സാക്ഷിയാവാനുണ്ടായിരുന്നത് മരണാനന്തര നടപടികൾക്ക് വേണ്ടി അക്ഷീണം യത്നിച്ച റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ മാത്രം. അപ്രതീക്ഷിതമായുണ്ടായ വേർപാടിൽ മനം നൊന്ത് കഴിയുന്ന സഫ് വാന്റെ നാട്ടുകാർക്കും സുഹൃത്തുക്കൾക്കും മാത്രമല്ല ചികിത്സയിൽ കഴിയുന്ന ഭാര്യ ഖമറുന്നീസക്ക് പോലും അവസാനമായി ആ മുഖം ഒരു നോക്ക് കാണാനോ അന്ത്യചുംബനം അർപ്പിക്കാനോ സാധ്യമായില്ല. പ്രതിരോധ നടപടികളുടെ ഭാഗമായി അധികൃതരുടെ പ്രത്യേക നിർദ്ദേശ പ്രകാരം സിദ്ദീഖ് മാത്രമാണ് അന്ത്യ കർമ്മങ്ങൾ ചെയ്യാനുണ്ടായിരുന്നത്.
ഇന്നലെ തന്നെ മൃതദേഹം ഖബറടക്കുന്നതിനുള്ള നിയമ നടപടികൾ പൂർത്തിയായിരുന്നെങ്കിലും സമയം വൈകിയത് മൂലമാണ് ഇന്നത്തേക്ക് മാറ്റിയത്. വൈറസ് ബാധ മൂലമുള്ള മരണമായതിനാൽ വളരെ കർശനമായ സുരക്ഷാ ക്രമീകരണങ്ങളും പ്രോട്ടോകോളും പാലിച്ചാണ് മയ്യിത്ത് പരിപാലന പ്രവൃത്തികൾ നടത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്റെയും പോലീസ് മേധാവികളുടെയും അനുമതി പത്രം കിട്ടിയ മുറക്ക് കാലത്ത് പത്തര മണിയോടെയാണ് സഊദി ജർമ്മൻ ആശുപത്രിയിൽ മയ്യിത്ത് കൊണ്ട് പോകാനുള്ള ആംബുലൻസ് എത്തിയത്. നേരത്തെ കഫൻ ചെയ്ത് പ്രത്യേകം പൊതിഞ്ഞ മയ്യിത്ത് നേരെ ആംബുലൻസിലേക്ക് കയറ്റുകയായിരുന്നു. ആരോഗ്യ പ്രവർത്തകർ ധരിക്കുന്ന പ്രത്യേക വസ്ത്രം ധരിച്ച സിദ്ദീഖ് തുവ്വൂർ ആംബുലൻസിനെ അനുഗമിച്ച് കാറിൽ അൽഖസീം ഹൈവെയിൽ അൽ ആരിദിലെ ശിമാൽ മഖ്ബറയിൽ എത്തിച്ചേരുകയും അനന്തര നടപടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു. മരണാനന്തര നടപടികൾ%9
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."