HOME
DETAILS
MAL
തബ്ലീഗ് സമ്മേളനം: അഞ്ച് കൊല്ലം സ്വദേശികളുടെ പരിശോധനാ ഫലം നെഗറ്റീവ്
backup
April 09 2020 | 02:04 AM
കൊല്ലം: നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത അഞ്ച് കൊല്ലം സ്വദേശികളുടെ പരിശോധനാ ഫലം നെഗറ്റീവ്. 11 പേരാണ് ജില്ലയില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇവരില്‍ ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. നിലവില്‍ കൊല്ലത്ത് രോഗബാധ സ്ഥിരീകരിച്ച ആറു പേരില്‍ നാലു പേരും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. സമ്മേളനത്തില്‍ പങ്കെടുത്ത 11 പേരില്‍ ആകെ 9 പേരുടെ പരിശോധനാഫലമാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ച നിലമേല്‍ സ്വദേശിയും തബ് ലീഗ് സമ്മേളനത്തിന് പോയി മടങ്ങിയെത്തിയതാണ്. ഇയാള്‍ക്കൊപ്പം ഭാര്യയും പങ്കെടുത്തിരുന്നു. ഭാര്യയുടെ പരിശോധന ഫലം നെഗറ്റീവാണ്. കുടുംബത്തിലെ മറ്റ് അഞ്ച് പേരുടെ സാംപിള്‍ പരിശോധനയ്ക്കായി അയച്ചു. ഇവര്‍ ഗൃഹ നിരീക്ഷണത്തിലാണ്. രോഗം ഭേദമായ പ്രാക്കുളം സ്വദേശി ഉള്‍പ്പെടെ ആറ് പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."