HOME
DETAILS
MAL
കൊവിഡ് 19: സഊദിയില്‍ ആശ്വാസ നടപടികള്‍ തുടരുന്നു
backup
April 09 2020 | 03:04 AM
റിയാദ്: കൊവിഡ്-19 വ്യാപകമായതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി മറികടക്കാന്‍ ആശ്വാസ നടപടികള്‍ തുടരുന്നു.
ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ജയിലുകളില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് സഊദി മന്ത്രിസഭയാണ് പ്രഖ്യാപിച്ചത്. ചെറുകിട-മധ്യ നിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്കാണ് ലെവിയില്‍ ഇളവ് പ്രഖ്യാപിച്ചത്.
ഒന്‍പതില്‍ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ആനുകൂല്യം. സ്വദേശി സ്ഥാപന ഉടമസ്ഥനടക്കം ഒന്‍പതോ അതില്‍ കുറവോ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്കാണ് മൂന്ന് വര്‍ഷത്തേക്ക് ലെവി ഇളവ് ലഭിക്കുക.
ഇത്തരം സ്ഥാപനങ്ങളിലെ സ്ഥാപന ഉടമസ്ഥന്‍ ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത ആളാണെങ്കില്‍ ആ സ്ഥാപനത്തിലെ രണ്ട് വിദേശികളുടെ ലെവിയില്‍ മൂന്ന് വര്‍ഷത്തേക്ക് ഇത് ഉപയോഗപ്പെടുത്താനാകും. കൊവിഡ് പ്രതിസന്ധി നേരിട്ട് ബാധിച്ച പ്രധാന മേഖല എന്നുള്ള നിലക്കാണ് പ്രത്യേക ആനുകൂല്യത്തിന് സഊദി മന്ത്രിസഭ അനുമതി നല്‍കിയത്.
കൂടാതെ, രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ജയിലുകളില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കാന്‍ ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉത്തരവ് നല്‍കിയിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ ജയിലിലായവരുടെ വിധികള്‍ നടപ്പാക്കുന്നത് ഒഴിവാക്കാനും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് സാമ്പത്തിക കേസുകളില്‍ മലയാളികളടക്കം നിരവധി പേര്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. ജാമ്യംനിന്ന് കുടുങ്ങിയവരടക്കം എല്ലാവര്‍ക്കും ആശ്വാസമാകുന്നതാണ് സല്‍മാന്‍ രാജാവിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."