HOME
DETAILS

അഞ്ഞൂറോളം കവിത രചിച്ച് ആദിവാസി വീട്ടമ്മ

  
Web Desk
April 02 2017 | 05:04 AM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%82%e0%b4%b1%e0%b5%8b%e0%b4%b3%e0%b4%82-%e0%b4%95%e0%b4%b5%e0%b4%bf%e0%b4%a4-%e0%b4%b0%e0%b4%9a%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%86

 

പത്ത് വയസു മുതല്‍ കൂലിപ്പണിക്ക് പോകാന്‍ തുടങ്ങിയതാണ് ബിന്ദു. കേരളത്തിലെയും ഇന്ത്യയിലെയും ആദിവാസി സമൂഹത്തിനിടയില്‍ അതൊരു വാര്‍ത്തയേ ആവുന്നില്ല. വിശന്നു കരഞ്ഞ രാത്രികള്‍...
പള്ളിക്കൂടത്തിന്റെ പടിവാതില്‍ കയറാനായിട്ടില്ലെന്നതും ആദിവാസി സമൂഹത്തിന്റെ സ്വാഭാവികമായ ദുരിതാവസ്ഥ തന്നെ.


പക്ഷേ ബിന്ദുവിന് തോല്‍ക്കാനാവുമായിരുന്നില്ല. അവള്‍ക്ക് അക്ഷരങ്ങളോട് അത്രമാത്രം സ്‌നേഹമായിരുന്നു.
സാക്ഷരതാ ക്ലാസില്‍ പോയി, അക്ഷരങ്ങളെ ഹൃദയത്തില്‍ വാരിനിറച്ചു...


അതോടെ ഇടനെഞ്ചില്‍ എരിഞ്ഞുകൊണ്ടിരുന്ന ചിന്തകള്‍ക്ക് വാക്ക്‌രൂപമായി. അഞ്ഞൂറില്‍പ്പരം കവിതകളായി അവ രൂപാന്തരം പ്രാപിച്ചു.


വയനാട്ടിലെ മേപ്പാടി റാട്ടികൊല്ലി കോളനിയിലാണ് ബിന്ദു താമസിക്കുന്നത്. ബിന്ദുവിനെ അന്വേഷിച്ച് പോയ ഞങ്ങള്‍ക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. കാരണം നാട്ടിലും ഊരിലും ഏവര്‍ക്കും പ്രയങ്കരിയാണ് ഈ സാഹിത്യകാരി. 2009 ല്‍ രാഷ്ട്രപതി ഭവനില്‍ നടന്ന സാക്ഷരതാ വിരുന്നില്‍ പങ്കെടുത്ത ബിന്ദു എന്ന ആദിവാസി യുവതി കൂടിക്കാഴ്ചക്ക്് മുന്‍പേ ഞങ്ങളെ ഒരുപാട് പ്രചോദിപ്പിച്ചിരുന്നു.


രാഷ്ട്രപതി ഭവനില്‍ വിരുന്നിന് പങ്കുചേരാന്‍ ഭാഗ്യം സിദ്ധിച്ചവള്‍, 2012 ല്‍ നെഹ്‌റു യുവ കേന്ദ്രം നടത്തിയ സാക്ഷരതാ പരിപാടിയില്‍ പങ്കെടുത്തവള്‍, സക്ഷരതാ ജില്ലാ കലോത്സവത്തില്‍ കലാതിലകമണിഞ്ഞവള്‍, അഞ്ഞൂറില്‍പ്പരം കവിതകളെഴുതിയ കവയിത്രി. വയനാടന്‍ മലകളുടെ കൂട്ടുകാരി ബിന്ദുവെന്ന കവയിത്രിക്ക് വിശേഷണങ്ങള്‍ എറെയാണ്.


വീടിന്റെ ഉമ്മറത്തെത്തിയപ്പോള്‍ കാട്ടിലെ നീരുറവയില്‍നിന്ന് ശുദ്ധജലം തലയിലേന്തിവരികയായിരുന്നു ബിന്ദുവും ഭര്‍ത്താവും. ശുദ്ധജലം തേടി വളരെ ദൂരം പോയാണ് അവര്‍ തിരിച്ചുവരുന്നത്. ബിന്ദുവിന്റെ ജീവിതസാഹചര്യങ്ങളിലേക്ക് ഞാന്‍ നോട്ടമയച്ചു. അടച്ചുറപ്പില്ലാത്ത പണിതീരാത്ത വീട്. തൂക്കിയിട്ടിരിക്കുന്ന ഫഌക്‌സ് ഷീറ്റുകളാണ് വാതിലുകളെ പ്രതീനിധിക്കരിക്കുന്നത്. അവയ്ക്കിടയില്‍ ശ്വാസംമുട്ടുകയാണ് ബിന്ദുവിന്റെ സന്തതികളായ കവിതകള്‍.


നിരവധി സംസ്ഥാന-ദേശീയ വേദികളില്‍ തന്റെ കവിതകളാല്‍ സാന്നിധ്യമറിയിച്ച ആദിവാസി യുവതിയുടെ ദയനീയ മുഖം കണ്ടപ്പേള്‍ ഉള്ള് നൊന്തു.


ആദിവാസി സമൂഹത്തിന്റെ സങ്കടങ്ങളും പരിദേവനങ്ങളും കണ്ണീരും കവിതകളിലൂടെ വരച്ചുകാട്ടിയ കവയിത്രിയുടെ പൊളളുന്ന ജീവിതക്കാഴ്ച മനസ്സില്‍ നോവായി ഇപ്പോഴുമുണ്ട്. സാക്ഷര കേരളമെന്ന് ഉറക്കെ ഉദ്‌ഘോഷിക്കുമ്പോഴും ആദിവാസികളുള്‍പ്പെട്ട പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആണയിട്ട് അധികാര കസേരകളില്‍ അള്ളിപിടിച്ചിരിക്കുമ്പോഴും ഗര്‍ത്തത്തില്‍ നിന്ന് കൂടുതല്‍ ആഴമുള്ള മറ്റൊന്നിലേക്ക് വീഴുന്ന ആദിവാസികള്‍ക്ക് ഒരു കൈതാങ്ങ് നാല്‍കാന്‍ പോലും മടിച്ചുനില്‍ക്കുന്ന സമൂഹിക വ്യവസ്ഥിതിയില്‍ പുഛം തോന്നി. ഇത്തരമൊരു രോഗാതുരമായ സമൂഹത്തിലാണല്ലോ നമ്മളും കഴിയുന്നത്.


ബിന്ദുവിനെ കൂടുതല്‍ അറിയുമ്പോഴേ വാക്കുകളുടെ അര്‍ഥം തിരിച്ചറിയാനാവൂ. ചാത്തി-കല്യാണി ദമ്പതികളുടെ മകളാണ് ബിന്ദു. കഷ്ടതകള്‍ മാത്രം നിറഞ്ഞ ഒരു ബാല്യമുണ്ട് ഈ കലാകാരിക്ക്. സ്‌കൂളില്‍ ചേര്‍ക്കേണ്ട കാലമായപ്പോള്‍ ജനനസര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ പ്രവേശനം നിഷേധിക്കപ്പെട്ടു.
കൂട്ടുകാര്‍ പുസ്തകങ്ങളുമായി പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ ബിന്ദു എസ്റ്റേറ്റില്‍ പണിക്കുപോയി. കൂട്ടുകാര്‍ അക്ഷരമെണ്ണിയപ്പോള്‍ ബിന്ദു എണ്ണിയത് കാപ്പിക്കുരുവാണ്. മകള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് വേണ്ടി വരുമെന്ന തിരിച്ചറിവില്ലാതെപോയ തങ്ങളുടെ അറിവില്ലായ്മയില്‍ മനംനൊന്ത് വേദനകളുമായി അഛനും അമ്മയും സ്വയം ശപിച്ചപ്പോള്‍ ബിന്ദുവിന് കിടക്കപായയില്‍ കൂട്ട് കണ്ണുനീര്‍ മാത്രമായിരുന്നു.


അക്ഷരങ്ങളോടു തോന്നിയ വല്ലാത്തൊരു പ്രണയത്തെ തോല്‍പ്പിക്കാന്‍ അതിനായില്ല. മിഠായിയും പലചരക്കും പൊതിഞ്ഞു കിട്ടുന്ന കടലാസുകളിലെ അക്ഷരം കൗതുകത്തോടെ നോക്കിയിരുന്ന ബാല്യകാലം ബിന്ദു ഇപ്പോഴും ഓര്‍ക്കുന്നു. മാനിവയല്‍ ഹരിശ്രീ ലൈബ്രറി പരിസരത്ത് കളിക്കാന്‍ പോകുമ്പോള്‍ പുസ്തകങ്ങളും പത്രങ്ങളും നോക്കിയിരുന്ന കാലം അവളുടെ കണ്ണുകള്‍ ഈറനണിയിക്കുന്നു. സാക്ഷരതാ മിഷന്റെ പഠിതാക്കളില്‍ ഒരാളായതോടെയാണ് അക്ഷരങ്ങള്‍ അവളുമായി കൂടുതല്‍ അടുത്തത്. ഈ വിജയമായിരുന്നു രാഷ്ട്രപതിയുടെ ക്ഷണം ലഭിക്കാനിടയാക്കിയത്.


പുല്ലരിയാനും വിറകുശേഖരിക്കാനും കാട്ടില്‍പോകുമ്പോള്‍ കാണുന്ന കാഴ്ചകളൊക്കെ കവിതയായ് തുള്ളിത്തുളുമ്പി. ജീവിത ദുരിതങ്ങള്‍ക്കിടയിലും അവള്‍ കുത്തിക്കുറിച്ച വരികളില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ പീഡനങ്ങള്‍, പരിസ്ഥിതി നാശം, ആദിവാസികളുടെ കഷ്ടപ്പാടുകള്‍, ഗോത്രാചാരത്തിന്റെ സങ്കീര്‍ണതകള്‍, താരാട്ട്, പ്രണയം, വിരഹം എന്നിവ ഉള്‍പ്പെട്ടിരുന്നു. കമ്പളനാട്ടി എന്ന പേരില്‍ ഗോത്ര കവിതകള്‍ പുസ്തക രൂപത്തിലാക്കി പുറത്തിറക്കിയിട്ടുണ്ട് . പണിയ ഭാഷയിലായിരുന്നു ബിന്ദു കൂടുതല്‍ കവിതകള്‍ എഴുതിയത്. അക്ഷര ലോകത്തെ ജീവനുതുല്യം സ്‌നേഹിക്കുന്ന കലാകാരിക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും എണ്ണി തിട്ടപ്പെടുത്താവുന്നതല്ല.


വയനാടന്‍ മലനിരകളും മുതലാളിമാരുടെ തോട്ടങ്ങളിലെ കിട്ടാക്കനിയായ പഴങ്ങളും ബിന്ദുവിന്റെ കവിതക്ക് വിഷയമായിട്ടുണ്ട്. വേദനിക്കുന്ന ആദിവാസികളുടെ മനമാണ് ആ കവിതകളുടെ ഊര്‍ജം. ആദിവാസികളിലെ തിരുത്തപ്പെടേണ്ട ശീലങ്ങളെക്കുറിച്ചും ഈ എഴുത്തുകാരി വാചാലയാവുന്നു.


മദ്യാസക്തിയില്‍ മുഴുകിയ ആദിവാസി യുവത്വം സമൂഹത്തെ നാശത്തിലേക്ക് തള്ളിവിടുകയാണെന്ന ഓര്‍മപ്പെടുത്തലുകളുമുണ്ട് ആ വരികളില്‍. ആല്‍ബങ്ങളിലും ബിന്ദു തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കലയെ അത്രമേല്‍ സ്‌നേഹിക്കുന്ന ബിന്ദുവും കുടുബവും നാടന്‍പാട്ട് സംഘത്തിന് രൂപംനല്‍കിയിട്ടുണ്ട്.

bindhu-family


ഈ കലാകാരിയുടെ കണ്ണുകളില്‍ തീക്ഷ്ണമായ എന്തെക്കെയോ ഒളിഞ്ഞിരിക്കുന്നതായി നമുക്ക് അനുഭവപ്പെടും. ദൈനംദിന ചെലവുകള്‍ക്കായി മല്ലിടുമ്പോഴും കൂലിപ്പണിയൊഴിവാക്കിയാണ് കടം വാങ്ങിയ പണവുമായി ബിന്ദുവും ഭര്‍ത്താവും പരിപാടിക്കള്‍ക്ക് പോവുന്നത്. വലിയ ജീവിത സ്വപ്‌നങ്ങളൊന്നും ബിന്ദുവിനില്ല . അടച്ചുറപ്പില്ലാത്ത പണി തീരാത്ത വീടിനു മുന്നിലെ മാരിയമ്മന്‍ ദൈവം തന്നെയും കുടുംബത്തെയും കാക്കുമെന്ന ആത്മവിശ്വാസമാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. ഇതു പറയുമ്പോള്‍ ബിന്ദുവിന്റ കണ്ണുകളില്‍ തേങ്ങലിന്റെ നിഴല്‍ക്കാഴ്ചയുണ്ടായിരുന്നു.


ഒരു സിനിമയിലെങ്കിലും പാട്ടെഴുതി ആലപിക്കുകയെന്നതാണ് ബിന്ദുവിന്റെ ഏറ്റവും വലിയ സ്വപ്‌നം. ഒ.എന്‍.വി കുറുപ്പിനെ കാണുക എന്നത് ബിന്ദുവിന്റെ വലിയ ആഗ്രങ്ങളില്‍ ഒന്നായിരുന്നു. നഷ്ടപ്പെടുന്ന തണലിനായ് ഉച്ചത്തില്‍ പാടിയ ഒ.എന്‍.വിയെ ഇനി കാണാന്‍ കഴിയില്ലെന്നത് ബിന്ദുവിനെ ഇന്നും കണ്ണീരിലാഴ്ത്തുന്നു. അവരുടെ കലാജീവിതത്തിന്ന് ഭര്‍ത്താവ് ദമോദരനും മക്കാളായ സുധീഷ് കുമാര്‍, സുകന്യ, രേവതി എന്നിവരും സര്‍വ പിന്തുണയുമായി കൂടെയുണ്ട്.


തങ്ങള്‍ അനുഭവിച്ച ദുരിതകാലം പുതുതലമുറക്കുണ്ടാകരുതെന്ന് ബിന്ദുവും ദാമോദരനും മക്കളെ പഠിപ്പിക്കുന്നു. ആഴമേറിയ ഉള്‍ക്കാഴ്ചയോടെ ബിന്ദു എഴുതിയ വരികള്‍ക്കിടയിലൂടെ ചിന്തിച്ചാല്‍ അവിടെ ആദിവാസികളുടെ പൊള്ളുന്ന ജീവിതനൊമ്പരങ്ങളുടെ കനലെരിയുന്നത് കാണാം. ദുശീലങ്ങള്‍ക്കടിപ്പെട്ട ആദിവാസികളുടെ നാശത്തിന്റെ കാഴ്ചകള്‍ ആ വരികളില്‍ വേണ്ടുവോളമുണ്ട്. മണ്ണിന്റെ മണമുള്ള ഭാഷയിലെഴുതിയ നുറുങ്ങുകള്‍ക്കുള്ളില്‍ ഒളിഞ്ഞുകിടക്കുന്ന സത്യങ്ങള്‍ സമൂഹത്തിന് മേല്‍ ചാട്ടുളിപോലെ പതിക്കുന്നു .ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ആ കവിതകള്‍ നാളെയുടെ ഉണര്‍ത്തുപാട്ടാവുമെന്നതില്‍ തര്‍ക്കമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്

National
  •  2 days ago
No Image

ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു

Kerala
  •  2 days ago
No Image

വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ

uae
  •  2 days ago
No Image

അന്നത്തെ തോൽ‌വിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത് 

Cricket
  •  2 days ago
No Image

പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം

Saudi-arabia
  •  2 days ago
No Image

വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  2 days ago
No Image

ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ

National
  •  2 days ago
No Image

മദ്യപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി

uae
  •  2 days ago
No Image

ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍

uae
  •  2 days ago
No Image

സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ

Football
  •  2 days ago