HOME
DETAILS

ഒ.വി വിജയന്‍ നിനവില്‍ വരുമ്പോള്‍

  
backup
April 02 2017 | 05:04 AM

%e0%b4%92-%e0%b4%b5%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b0%e0%b5%81

ദാര്‍ശനികനും പത്രപ്രവര്‍ത്തകനും കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായി ഒരു തലമുറയെ തന്നോടൊപ്പം നടത്തിച്ച ഒ.വി വിജയന്‍ ഓര്‍മയായിട്ട് ഒരു വ്യാഴവട്ടം തികയുന്നു. മള്‍ബെറിക്ക് വേണ്ടി 'വിജയന്‍ എന്ന പ്രവാചകന്‍' ഞാന്‍ എഡിറ്റുചെയ്യുന്നത് 2002 ലാണ്. അന്ന് പാലക്കാട് വന്നു പുസ്തകത്തിന്റെ പ്രകാശനത്തില്‍ ഒ.വി വിജയന്‍ പങ്കെടുക്കുകയുണ്ടായി.

ഓര്‍മകളുടെ വലിയൊരു മൂടല്‍ മഞ്ഞിനുള്ളില്‍ ഖസാക്കിന്റെ ഇതിഹാസത്തെ നെഞ്ചേറ്റി നടന്ന കോളജിലെ നിറമുള്ള ദിനങ്ങളുണ്ട്.
സ്വന്തം ഹൃദയം മുറിച്ചുവച്ചതായിരുന്നു ഖസാക്കിന്റെ ഇതിഹാസമെന്ന് സുഹൃത്ത്.
പണ്ട് ദില്ലിയിലെ കേരള ക്ലബ്ബില്‍ പുസ്തകമേള നടത്തുമ്പോള്‍ വിജയന്‍ ഒരു ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നു.
വലത് കൈപിടിച്ചു കുലുക്കിയപ്പോള്‍ വിജയന്‍ പറഞ്ഞു: 'വേദനയുണ്ട്.'
അയാളപ്പോള്‍ പറഞ്ഞു: ''ഈ കൈ വെട്ടിക്കളഞ്ഞോളൂ. നിങ്ങളെഴുതാനുള്ള ഏറ്റവും നല്ല പുസ്തകം എഴുതിക്കഴിഞ്ഞു.''
പക്ഷേ, അക്കാലത്ത് നമ്മുടെ നിരൂപകരും ബുദ്ധിജീവികളും എഴുത്തുകാരും ഈ കൃതിയോട് നീതികാണിച്ചിരുന്നില്ല. ബംഗള്‍വാടിയുടെ അനുകരണമാണെന്നൊരാള്‍. വിദേശത്തുനിന്നുള്ള കാര്‍ട്ടൂണ്‍ പരമ്പരയുടെ വിദൂരമായ അനുകരണമാണെന്ന് മറ്റൊരെഴുത്തുകാരന്‍. ഇതൊരു ദാര്‍ശനിക നോവലല്ലെന്ന് ലേഖനമെഴുതി വേറൊരു എഴുത്തുകാരന്‍. ഖസാക്ക് ഈ വിലയിരുത്തലുകള്‍ക്കപ്പുറം തുരുതുരെ പതിപ്പുകളിറങ്ങി കേരളീയ യുവത്വം നെഞ്ചേറ്റുവാങ്ങിയ പുസ്തകമായി മാറി.
അല്ലെങ്കില്‍തന്നെ വാക്പയറ്റുകളില്‍ അഭിരമിക്കുന്ന നമ്മള്‍ വിജയനുവേണ്ടി കുപ്പായങ്ങള്‍ തുന്നുന്ന തിരക്കിലായിരുന്നു. സവര്‍ണ ഹിന്ദുത്വവാദിയുടെ കുപ്പായം. കമ്മ്യൂണിസ്റ്റ് വിരുദ്ധന്റെ കുപ്പായം. ഒന്നും തനിക്കിണങ്ങുന്ന കുപ്പായങ്ങളല്ലെന്ന് വിജയനയറിയാമായിരുന്നു.
സെക്കന്തരാബാദിലെ മെറാഡ പള്ളിയിലെ പാതയോരത്തുതന്നെയുള്ള വിജയന്റെ വീട്ടില്‍വെച്ചും പാലക്കാട്ട് സഹോദരി ശാന്തയുടെ വീട്ടില്‍വച്ചും അദ്ദേഹത്തോടൊപ്പം ചെലവിട്ട ദിവസങ്ങളോര്‍ക്കുന്നു. ആ ദിവസങ്ങളില്‍ ഒട്ടേറെ കാര്യങ്ങള്‍ വിജയന്‍ പറഞ്ഞു: '' ഇത്തിരി തിത്തിരി തിരിതാളം തിരി പിപ്പിരി പിപ്പിരി പിരിതാളം പിരി'' എന്ന് 'അമ്മയും മക്കളും' എന്ന കഥയില്‍ എഴുതിയത് ചൂണ്ടിക്കാട്ടി ബഷീറിനുശേഷം ഭാഷയ്ക്കുള്ളില്‍ മറുഭാഷ ഉണ്ടാക്കാനുള്ള ശ്രമമാണോ ഇത് എന്ന് ഞാന്‍ ചോദിച്ചു. വിജയന്‍ പറഞ്ഞതോര്‍ക്കുന്നു.
''ഈ രോഗാവസ്ഥയിലും സന്തോഷിക്കാനെന്തെങ്കിലും വേണ്ടേ? ഭാഷകൊണ്ട് കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റാത്ത ഒരുപാടുണ്ട്. ഭാഷയുടെ അണുക്കളുടെ അംശങ്ങളെ സ്വന്തമാക്കി ആത്മാവില്‍ ലയിപ്പിച്ച് ആഘോഷിക്കുക എന്നതാണ് സാഹിത്യത്തിന്റെ ചുമതല.''
ഒരു നീണ്ട രാത്രിയുടെ ഓര്‍മ അന്ന് വിജയന്‍ പങ്കുവെച്ചതോര്‍ക്കുന്നു. രാഷ്ട്രീയ ദര്‍ശനങ്ങള്‍ ഇത്രയേറെ അലട്ടിയ മറ്റൊരു മലയാള എഴുത്തുകാരനെ നമുക്ക് കണ്ടെത്താനാവില്ല. വിജയന്‍ പറഞ്ഞു: ''നല്ല കല വളരണമെങ്കില്‍ കംപ്ലീറ്റ് ഡെമോക്രസി വേണം.''
താങ്കള്‍ അധ്യാത്മിക രംഗത്തേക്ക് വല്ലാതെ ചായുന്നുവെന്ന് ഒരാക്ഷേപമായി ഞാനീ വലിയ എഴുത്തുകാരനോട് പറഞ്ഞു: വിജയന്‍ ചിരിച്ചു. ജ്ഞാനിയുടെ ചിരി. വിജയന്‍ പറഞ്ഞു: ' ഈ ലോകത്തെപ്പറ്റി എല്ലാ കെമിസ്ട്രിയിലൂടെയും ഫിസിക്‌സിലൂടെയും പഠിക്കാനാവുമെന്ന് ധരിക്കുന്നത് ശുദ്ധ ഭ്രാന്താണ്. എല്ലാ ഇസവും പരാജയപ്പെടുമ്പോള്‍ ദൈവത്തെ സ്വീകരിക്കാന്‍ നമ്മുടെ ആന്റിന റെഡിയാക്കിവെക്കുക.''
''യുക്തിവാദം നിരര്‍ഥകമാണ്. നാം വല്ല വെളിച്ചവും കാണുകയാണെങ്കില്‍ അത് നമ്മുടെ ബുദ്ധികൊണ്ട് വരുന്നതല്ല.''
മരിച്ചതിനുശേഷം എന്ത് എന്ന് ചിന്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനുത്തരമായി വിജയന്‍ പറഞ്ഞു.
''അത് കണ്ടെത്താനുള്ള സാധനം ഞാന്‍ ചെയ്തിട്ടില്ല. എന്തോ ഉണ്ട്. അല്ലെങ്കില്‍ തുച്ഛമായ ഈ ജീവിതം എന്ത്? തീര്‍ച്ചയായും ഈ ജീവിതത്തിന് മരണാനന്തരം ഒരു തുടര്‍ച്ചയുണ്ട്.''
നേരിട്ടു കാണുമ്പോഴും കത്തുകളിലും എന്നെ അഹമ്മദ്' എന്ന് സംബോധന ചെയ്യുന്ന വിജയന്‍ പറയുമായിരുന്നു. 'പാറക്കടവ്' എന്ന് പറയുമ്പോള്‍ എന്തോ ഒരകല്‍ച്ചതോന്നുന്നു. എന്റെ കഥകള്‍ വായിച്ച് വിജയന്‍ എനിക്കെഴുതുമ്പോള്‍ അത്ഭുതപ്പെടാറുണ്ട്. മലയാളമാകെ നെഞ്ചേറ്റിയ ഒരു വലിയ എഴുത്തുകാരന്‍ ഒരു ചെറിയ മനുഷ്യന്റെ ചെറിയ കഥകളോട് കാണിക്കുന്ന കാരുണ്യം എന്റെ സ്മൃതിയില്‍.
'തമലുറകള്‍' ക്കുനേരെ എം കൃഷ്ണന്‍ നായര്‍ രൂക്ഷമായി എഴുതിയപ്പോള്‍ വിജയന്‍ അയച്ച ഒരു കത്തില്‍ ഇങ്ങനെ: ''കൃഷ്ണന്‍ നായര്‍ ചെയ്ത കൃത്യത്തെ അത്രയും വലിയ ഒരു ആക്രമണമായി നാം കണക്കാക്കേണ്ടതില്ല. വാസ്തവത്തില്‍, തലമുറകള്‍' ഇതിനേക്കാള്‍ സമയമെടുത്ത് ഗവേഷണം നടത്തി, കൂടുതല്‍ വിചിന്തനം ചെയ്ത് എഴുതേണ്ട ഒരു കൃതിയാണ്. ചുരുങ്ങിയത് അഞ്ചുകൊല്ലം. അപ്പോഴാണ് കൊമ്പന്‍ മീശക്കാരനായ ചെട്ടിയാര്‍ ചുവട്ടിലെ നിരത്തിലൂടെ ഒരു കരിമ്പോത്തിന്റെ പുറത്ത് സവാരി ചെയ്തുകൊണ്ടു പോകുന്നത്. ചെട്ടിയാര്‍ പറഞ്ഞു: മടക്കത്തിലാവാം. ഇത്തിരി കാത്തിരിക്കൂ... പിന്നെ ചുരുക്കി എഴുതിത്തീര്‍ത്തോളൂ.
ചെട്ടിയാരുടെ തിരിച്ചുവരവിനുവേണ്ടി കാത്തിരിക്കുമ്പോള്‍ എന്നെ വേദനിപ്പിക്കരുത്.''
ഒടുവില്‍ കൊമ്പന്‍ മീശക്കാരനായ ചെട്ടിയാര്‍ തിരിച്ചെത്തി. വിജയന്‍ ഇതിഹാസമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago