HOME
DETAILS
MAL
പൊലിസില്‍ നികത്താനുള്ളത് രണ്ടര വര്‍ഷത്തിലേറെയുള്ള ഒഴിവുകള്‍
backup
April 09 2020 | 04:04 AM
തൊടുപുഴ: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഊണും ഉറക്കവുമില്ലാതെ പൊലിസ് കഠിനാദ്ധ്വാനം ചെയ്യുമ്പോള്‍ സേനയില്‍ നികത്താനുളളത് രണ്ടര വര്‍ഷത്തിലേറെയുളള ഒഴിവുകള്‍. ഇടുക്കി, കോട്ടയം ജില്ലകളുടെ പരിധിയിലുളള കെ.എ.പി അഞ്ചാം ബറ്റാലിയനിലാണ് ഇത്രയും ഒഴിവുകള്‍ നികത്താനുളളത്.
നിലവില്‍ 265 ഒഴിവുകള്‍ മാത്രമാണ് പി.എസ്.സിക്കു പൊലിസ് ഹെഡ്ക്വാട്ടേഴ്‌സില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനസംഖ്യാനുപാതത്തിലുള്ള ഒഴിവുകൂടിയാകുമ്പോള്‍ ഇത് 900ത്തിനു മുകളിലാവും. അഞ്ചാം ബറ്റാലിയനില്‍ രണ്ടര വര്‍ഷത്തിനിടയില്‍ ഒരാള്‍ക്കു പോലും നിയമനം ലഭിച്ചിട്ടില്ല. കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രതിഷേധവുമായി ചങ്ങനാശ്ശേരി പായിപ്പാട് കവലയിറങ്ങി പ്രതിഷേധിച്ചപ്പോള്‍ അവരെ നിയന്ത്രിക്കാന്‍ ഇതര ജില്ലകളില്‍ നിന്ന് പൊലിസ് സേനയെ വിളിച്ചുവരുത്തുകയാണ് ചെയ്തത്.
സാധാരണ മൊത്തം ഒഴിവുകള്‍ കണക്കാക്കി കൂടുതല്‍ പേരെ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണ് പതിവ്. കഴിഞ്ഞ തവണ 2,000 പേരെ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ ഇക്കുറി 2,500ലേറെയാണിത്. കൂടുതല്‍ പേരെ എത്രയും വേഗം നിയമിക്കാന്‍ വേണ്ടിയാണ് കായികക്ഷമതാ പരീക്ഷ വേഗത്തില്‍ നടത്തിയത്. ഷോര്‍ട്ട് ലിസ്റ്റിനു ശേഷം ഒരു മാസമെങ്കിലും കായികക്ഷമതാ പരീക്ഷയ്ക്കു സമയം കൊടുക്കേണ്ടതാണ്. ഇത്തവണ അത് 10 ദിവസത്തിനുള്ളില്‍ നടത്തി. കാര്യമായ പരിശീലനം നടത്താനാവാത്തതിനാല്‍ കൂടുതല്‍ പേരും പുറത്തായി.
കോപ്പിയടി വിവാദത്തില്‍പ്പെട്ട് റാങ്ക് ലിസ്റ്റ് കോടതി സ്റ്റേ ചെയ്തതിനാല്‍ നാലു മാസത്തോളം ഉദ്യോഗാര്‍ഥികള്‍ക്കു നഷ്ടപ്പെട്ടിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആവശ്യത്തിന് പൊലിസുകാരില്ലാത്തതിനാല്‍ ഫെബ്രുവരിയില്‍ പരിശീലനം തുടങ്ങിയ മറ്റു ബറ്റാലിയനുകളിലുള്ളവരെ അവരവരുടെ പ്രദേശത്തെ പൊലിസ് സ്റ്റേഷനുകളില്‍ നിയമിച്ചിരിക്കുകയാണ്. പരിശീലനം തുടങ്ങാത്തതിനാല്‍ ഇടുക്കി, കോട്ടയം ജില്ലകളിലെ പൊലിസ് സ്റ്റേഷനുകളില്‍ ആരെയും ഈ രീതിയിലും നിയമിക്കാന്‍ സാധിച്ചിട്ടില്ല. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ ഇനി 78 ദിവസമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ആവശ്യത്തിന് സേനാ അംഗങ്ങളെ നിയമിക്കാന്‍ അധികൃതര്‍ തയാറാകാണമെന്ന് കെ.എ.പി അഞ്ചാം ബറ്റാലിന്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."