HOME
DETAILS

ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും ഇല്ലെങ്കിലും ആഘാതങ്ങളേറെ

  
backup
April 09 2020 | 23:04 PM

lock-down-836357-2

 

 

രാജ്യത്തു ലോക്ക് ഡൗണ്‍ നീട്ടുമെന്ന സൂചനയാണ് വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കുന്നത്. കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ഇത് അനിവാര്യമാണെന്ന് വിവിധ കക്ഷികളുടെ പ്രതിനിധികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി ഈ സൂചന നല്‍കിയത്. മുഖ്യമന്ത്രിമാരുമായി നാളെ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയതിനു ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക. ഏതായാലും ഒറ്റയടിക്കു പിന്‍വലിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം കേരളത്തില്‍ കുറഞ്ഞുവരുന്നുണ്ട്. എങ്കിലും ഘട്ടംഘട്ടമായി മാത്രമേ കേരളത്തിലും സമ്പൂര്‍ണമായ പിന്‍വലിക്കലുണ്ടാകൂ.


ലോകത്തിന്റെ സാമ്പത്തികനില കൂടുതല്‍ പരുങ്ങലിലായിക്കൊണ്ടിരിക്കയാണ്. കൊവിഡ് മഹാമാരി ലോകത്തെ കൊടുംപട്ടിണിയിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഭക്ഷ്യോല്‍പാദനത്തില്‍ മുന്നില്‍ നിന്ന രാജ്യങ്ങള്‍ ലോക്ക് ഡൗണിലായതും കയറ്റുമതി നിര്‍ത്തിയതുമാണ് ഇതിനു കാരണങ്ങളായി പറയുന്നത്. ഇന്ത്യയിലും സ്ഥിതി ഇതു തന്നെ. കൃഷിയിറക്കേണ്ട കൃഷിയിടങ്ങളും കര്‍ഷകരും ലോക്ക് ഡൗണിലായതിനാലാണ് ഇത്തരമൊരവസ്ഥ സംജാതമായിരിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ പാഴാക്കരുതെന്നും ഒരു വറ്റുപോലും വെറുതെ കളയരുതെന്നുമാണ് ഇതു നമുക്കു നല്‍കുന്ന പാഠം.


സംസ്ഥാന സര്‍ക്കാര്‍ സൗജന്യ റേഷനും മറ്റു ചില നിത്യോപയോഗ സാധനങ്ങളും ഇപ്പോള്‍ നല്‍കുന്നുണ്ട്. പക്ഷെ അതെത്ര കാലത്തോളം തുടരാനാകും? സംസ്ഥാനത്ത് ഒരു വര്‍ഷത്തേക്കു വേണ്ട ഭക്ഷ്യവസ്തുക്കളുടെ കരുതല്‍ശേഖരം ഉണ്ടെന്നാണ് ഭക്ഷ്യമന്ത്രി പറയുന്നത്. എന്നാല്‍ സമ്പൂര്‍ണ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചേടത്തോളം ഇത് ആശ്വാസകരമാണെന്നു പറയാനാവില്ല.
കേരളത്തിനാവശ്യമായ അരിയും ഗോതമ്പും ഉള്ളിയും ഉരുളക്കിഴങ്ങും എന്നുവേണ്ട ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ പഞ്ചാബ്, ഹരായാന, രാജസ്ഥാന്‍ തുടങ്ങി പല സംസ്ഥാനങ്ങളില്‍നിന്നുമാണ് വരേണ്ടത്. ഹരിയാനയിലിപ്പോള്‍ ഗോതമ്പ് വിളവെടുപ്പു കാലമാണ്. ലോക്ക് ഡൗണ്‍ കാരണത്താല്‍ വിളവെടുക്കാന്‍ ജോലിക്കാരെ കിട്ടാനില്ല. കൊയ്ത്തുയന്ത്രങ്ങളും വരുന്നില്ല. കൊയ്യാനാവാതെ ഗോതമ്പുവയലുകളെല്ലാം ഉണങ്ങി നശിച്ചുകൊണ്ടിരിക്കുന്നു. ഇതു കാരണം വിത്തു വിതയ്ക്കാനും പറ്റാത്ത അവസ്ഥ. മറ്റു രാഷ്ട്രങ്ങള്‍ ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഇന്ത്യയിലും ഭക്ഷ്യദൗര്‍ലഭ്യം അനുഭവപ്പെടുമെന്നുറപ്പാണ്.


130 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യയില്‍ 40 കോടി ജനങ്ങള്‍ക്കു തൊഴില്‍ നഷ്ടപ്പെടുമെന്നും അത്രയുമാളുകള്‍ പട്ടിണിയിലാകുമെന്നും യു.എന്‍ പറയുന്നു. ലോകത്ത് 195 ദശലക്ഷത്തിലേറെ തൊഴിലാളികള്‍ക്കാണു തൊഴില്‍ നഷ്ടപ്പെടുക. ഐ.ടി മേഖലയില്‍ വലിയ തോതിലാണു തൊഴില്‍ നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചെറുകിട വ്യവസായ സ്ഥാപനങ്ങളില്‍ പലതും പൂട്ടി. ഇവിടെയുള്ള തൊഴിലാളികളെല്ലാം തൊഴില്‍രഹിതരായി. പരമ്പരാഗത തൊഴില്‍ രംഗങ്ങളും സ്തംഭിച്ചു. ലക്ഷക്കണക്കിനു പ്രവാസികള്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു. അവര്‍ നാട്ടിലെത്തിയാല്‍ അവരുടെ പുനരധിവാസവും അവര്‍ക്കു തൊഴില്‍ കണ്ടെത്തുന്നതും ഇന്നത്തെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു വെല്ലുവിളി തന്നെയായിരിക്കും.


രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേതെന്ന് അന്തര്‍ദേശീയ തൊഴില്‍ സംഘടന(ഐ.എല്‍.ഒ)യുടെ ഡയരക്ടര്‍ ജനറല്‍ ഗൂറൈഡര്‍ പറയുന്നു. വിശപ്പും തൊഴിലില്ലായ്മയും ലോകത്തെങ്ങും വര്‍ധിക്കുകയാണെങ്കില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചു ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ സ്ഥിതി കൂടുതല്‍ ഭയാനകമാകും.
ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും സ്ഥിതി വഷളാകാനാണ് സാധ്യത. പ്രത്യേകിച്ച് രോഗവ്യാപനം കുറഞ്ഞുകൊണ്ടിരിക്കുന്ന കേരളത്തില്‍. ഘട്ടംഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. ദീര്‍ഘകാല അടച്ചിടലിനുള്ള ശേഷി ചെറുകിട, ഇടത്തരം വ്യവസായ സംരഭകര്‍ക്കില്ല. അവര്‍ തുറന്നു പ്രവര്‍ത്തിക്കാനാരംഭിക്കുമ്പോള്‍ സാമൂഹ്യ അകലം പാലിക്കല്‍ ഇല്ലാതാകും. പ്രവാസികളില്‍ വന്‍കിടക്കാരായ ചുരുക്കം ചിലരൊഴിച്ച് തൊഴില്‍ നഷ്ടപ്പെട്ട ഭൂരിപക്ഷവും നാട്ടിലേക്കു മടങ്ങാന്‍ നിര്‍ബന്ധിതരുമാകും.


കൊവിഡ് ബാധിതരില്‍ 80 ശതമാനവും പ്രത്യക്ഷമായി രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരാണെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തുകയുണ്ടായി. ഈയൊരു പശ്ചാത്തലത്തില്‍ വന്‍തോതില്‍ വരുന്ന പ്രവാസികളില്‍ രോഗബാധിതരുണ്ടാവില്ലെന്ന് ഉറപ്പിക്കാനാവില്ല. വിമാനത്താവളങ്ങളില്‍ ഇവരെ കര്‍ശനമായ രോഗനിരീക്ഷണത്തിനു വിധേയമാക്കലും ക്വാറന്റൈനില്‍ പ്രവേശിപ്പിക്കലും പിന്നെയും സംസ്ഥാന സര്‍ക്കാരിനു ബാധ്യതയാകും. വിമാനത്താവളങ്ങളിലുണ്ടായ ഉദാസീനതയാണ് കേരളത്തില്‍ കൊവിഡ് പടരാനുള്ള മുഖ്യ കാരണം. ലോക്ക് ഡൗണില്‍ അയവുണ്ടായാല്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ കുത്തൊഴുക്ക് വീണ്ടുമുണ്ടാകും. കൊവിഡ് സമൂഹവ്യാപനം മുംബൈയില്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് ഇവിടെ നിന്ന് തൊഴിലാളികളും അല്ലാത്തവരുമായി ധാരാളം പേര്‍ സംസ്ഥാനത്തേക്കു വരും. കൊവിഡിനെ ഇപ്പോള്‍ ഒരു പരിധിവരെ പിടിച്ചുനിര്‍ത്തിയ കേരളത്തിന് അതു മറ്റൊരു അത്യാഹിതമായിരിക്കും.
വികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും ഒരുപോലെ പ്രതിസന്ധിയിലാഴ്ത്തിയ, മുതലാളിയെയും തൊഴിലാളിയെയും ഒരുപോലെ ദരിദ്രാവസ്ഥയിലാക്കിയ ഈ മഹാമാരിയെ ചെറുത്തുതോല്‍പിക്കുക എന്നത് രാജ്യങ്ങള്‍ക്കു മുന്നിലുള്ള കനത്ത വെല്ലുവിളിയാണ്. അതിനാല്‍ ഭാവിയെക്കുറിച്ചുള്ള കരുതലായിരിക്കണം പ്രധാനം. ഇതിനനുസൃതമായ സര്‍ക്കാര്‍ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്.
സാധാരണക്കാര്‍ക്കും നിത്യവരുമാനക്കാരായ തൊഴിലാളികള്‍ക്കും ദീര്‍ഘകാലത്തേക്കു പ്രയോജനം ലഭിക്കുന്ന സാമ്പത്തിക സഹായം ലഭ്യമാക്കണം. ഭക്ഷ്യവസ്തുക്കളുടെ അമിതോപയോഗവും പാഴാക്കലും തടയണം. 90 ശതമാനം തൊഴിലാളികളും അസംഘടിത മേഖലയിലുള്ളവരാണ്. അവര്‍ പട്ടിണിമൂലം മരിക്കാനിടവരരുത്. ജനതയും സര്‍ക്കാരും തൊഴിലാളികളും തൊഴിലുടമകളും ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങിയാല്‍ മാത്രമേ ഈ മഹാമാരി വരുത്തിവച്ച ഗുരുതര പ്രതിസന്ധി നമുക്കു തരണം ചെയ്യാനാകൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago