സംഗീതമാലപിച്ചുള്ള മുത്തലീഹിന്റെ മത്സ്യകച്ചവടം ഓര്‍മയായി
ആനക്കര: സംഗീതമാലപിച്ചുളള മുത്തലീഹിന്റെ മത്സ്യകച്ചവടം ആനക്കരക്കാര്‍ക്കും സമീപപ്രദേശങ്ങളിലുള്ളവര്‍ക്കും ഇനി ഓര്‍മ്മമാത്രം. എന്‍ജിനീയര്‍ റോഡിലെ മീന്‍ കച്ചവടക്കാരന്‍ മുത്തലിബ് കഴിഞ്ഞ ദിവസം നിര്യാതനായി. മീന്‍ കച്ചവടക്കാരില്‍നിന്ന് ഒരു വേറിട്ട ശബ്ദമാണ് ഇതോടെ നിലച്ചത്. ശാസ്ത്രിയ സംഗീതവും ഹാര്‍മോണിയവും മുത്തലീഹിന്റെ മത്സ്യകച്ചവടത്തിന് തടസമായിരുനില്ല. പാട്ടിനേയും അതിലുപരി കര്‍ണാടകസംഗീതത്തേയും വാദ്യ ഉപകരണങ്ങളെയും സ്‌നേഹിച്ചിരുന്ന മുത്തലി എവിടെ പരിപാടിയുണ്ടെങ്കിലും കാണാനെത്തുമായിരുന്നു.
കര്‍ണാടക സംഗീതത്തിന് പുറമെ മാപ്പിള പാട്ടുകളും മോയിന്‍കുട്ടി വൈദ്യരുടെ താളമേളങ്ങളില്ലാത്ത തന്റെ മനസ്സിന്റെ അടിതട്ടില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ആ സംഗീത സാഗരം തന്റെ തനതായ ശൈലിയില്‍ ഏവരെയും കേള്‍പ്പിക്കുക എന്നത് സ്ഥിരം ശൈലിയായിരുന്നു മുത്തലീഹിന്. 70, 80 കാലഘട്ടങ്ങളില്‍ ഓരോ മലയാളിയുടെയും മനസ്സില്‍ മാനവീകതയുടെ ഐക്യമായി നിലനിന്ന പീര്‍ മുഹമ്മദിന്റെയും, എരിഞ്ഞോളി മൂസ, ബാബുരാജ്, വി എം കുട്ടി, വിളയില്‍ ഫസീല ബാപ്പു വെള്ളിപറമ്പ് തുടങ്ങിയ പഴയ ഗായകരുടെ ഒട്ടനവധി ഗാനങ്ങളാണ് കൂടുതലും മുത്തലിബ് ആലപിക്കാറ്.
ഹിന്ദുസ്ഥാനി സംഗീതത്തില്‍ പാണ്ഡിത്യമുള്ള ഇയാള്‍ തന്റെ കച്ചവട തിരക്കിന്ന് ശേഷം ആ സംഗീതത്തില്‍ മുഴുകുകയാണ് ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."