HOME
DETAILS

ജനവാസ കേന്ദ്രത്തില്‍ കാട്ടുപോത്ത്; കര്‍ഷകര്‍ ഭീതിയില്‍

  
backup
June 07 2018 | 05:06 AM

%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be

 

ബദിയഡുക്ക, ദേലംപാടി, കുമ്പഡാജെ, കാറഡുക്ക, എന്‍മകജെ, ബെള്ളൂര്‍ പഞ്ചായത്തുകളിലെ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് വ്യാപകമായി കാര്‍ഷിക വിളകള്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നത്
പെര്‍ള: ജനവാസകേന്ദ്രത്തിലിറങ്ങുന്ന കാട്ടുപോത്ത് കര്‍ഷകരെ ഭീതിയിലാഴ്ത്തുന്നു. കാര്‍ഷിക മേഖലയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങള്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ പലരും കൃഷിയില്‍നിന്നു പിന്തിരിയുകയാണ്. കഴിഞ്ഞ ദിവസം നെട്ടണിഗെ ഗിളിയാലുവിലെ കര്‍ഷകന്‍ ശ്രീധരയുടെ വീട്ടുമുറ്റത്ത് പകല്‍ സമയത്ത് എത്തിയ കാട്ടുപോത്ത് കൃഷിയിടത്തിലെ പച്ചക്കറി കൃഷി വ്യാപകമായി നശിപ്പിച്ചു.
രാവിലെ പത്തോടെ ശ്രീധരയുടെ വീട്ടിലെ വളര്‍ത്തു നായയുടെ അലര്‍ച്ച കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ വീട്ടുമുറ്റത്ത് നില്‍ക്കുന്ന കാട്ടു പോത്തിനെയാണ് കണ്ടത്. വീട്ടില്‍ കരുതി വെച്ചിരുന്ന പടക്കം പൊട്ടിച്ചതോടെ കാട്ടുപോത്ത് ഓടി മറയുകയായിരുന്നു. മുന്‍ കാലങ്ങളില്‍ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കാട്ടാന മാത്രമല്ല കര്‍ഷകന്റെ ശത്രു. കേരള-കര്‍ണാടക വനമേഖലയില്‍ നിന്നു കൂട്ടമായെത്തുന്ന കാട്ടുപോത്തുകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി വ്യാപകമായാണ് കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് അതിര്‍ത്തി പ്രദേശമായ ബെള്ളൂര്‍ നെട്ടണിഗെ ജാംബ്രി ഗുഹക്ക് സമീപംവിജനമായ സ്ഥലത്ത് പത്തോളം കാട്ടുപോത്തിന്‍ കൂട്ടങ്ങളെ കണ്ടിരുന്നു. പാരമ്പര്യമായി കൃഷിയെ ആശ്രയിച്ചിരുന്ന നെട്ടണിഗെയിലെയും സമീപ പ്രദേശത്തെയും ചില കര്‍ഷകര്‍ വന്യ മൃഗങ്ങളുടെ ശല്യം സഹിക്കവയ്യാതെ കൃഷിയില്‍ നിന്ന് പിന്തിരിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. ചില സമയങ്ങളില്‍ കൂട്ടമായെത്തുന്ന പോത്തിന്‍ കൂട്ടത്തില്‍ നിന്നു കൂട്ടം തെറ്റിയെത്തുന്നവയാണ് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ജനവാസ കേന്ദ്രത്തിലിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്.
ബദിയഡുക്ക, ദേലംപാടി , കുമ്പഡാജെ, കാറഡുക്ക, എന്‍മകജെ, ബെള്ളൂര്‍ പഞ്ചായത്തുകളിലെ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് വ്യാപകമായി കാര്‍ഷിക വിളകള്‍ വന്യ മൃഗങ്ങള്‍ നശിപ്പിക്കുന്നത്. കാട്ടു പോത്തിന് പുറമെ കാട്ടു പന്നി, കുരങ്ങ്, മുയല്‍, മയിലുകള്‍, കീരി എന്നിവയും കര്‍ഷിക വിളകള്‍ നശിപ്പിക്കുന്നു. കൃഷിയിടങ്ങളിലെത്തുന്ന വന്യ മൃഗങ്ങളെ എങ്ങിനെ തുരത്തി ഓടിക്കാന്‍ കഴിയുമെന്നതിനെ കുറിച്ചും വനംവകുപ്പ് അധികൃതര്‍ക്ക് വ്യക്തമായി അറിവില്ല. കര്‍ഷകരില്‍ ചിലര്‍ കൃഷിയിടങ്ങളില്‍ പ്ലാസ്റ്റിക് വലകളും മറ്റും കെട്ടി സുരക്ഷ ഉറപ്പുവരുത്തുന്നുണ്ടെങ്കിലും അവയെയും നശിപ്പിച്ചാണ് വന്യമൃഗങ്ങള്‍ കൃഷിയിടത്തിലേക്കിറങ്ങുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. രാത്രികാലങ്ങളില്‍ മാത്രം കൃഷിയിടങ്ങളില്‍ ഇറങ്ങാറുള്ള വന്യമൃഗങ്ങള്‍ പകല്‍ സമയത്തും ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയതോടെ ജനം ഭീതിയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago