വിപണന കേന്ദ്രങ്ങളില്ല: കുടുംബശ്രീക്കാര്‍ റോഡരികില്‍ കപ്പ വില്‍ക്കുന്നു
ആനക്കര : ആനക്കര പഞ്ചായത്തിന്റെ കീഴില്‍ കുടുംബശ്രീ വിപണനകേന്ദ്രങ്ങളില്ല. കുടുംബശ്രീക്കാര്‍ റോഡരില്‍ കപ്പ വില്‍ക്കുന്നു.ആനക്കര പഞ്ചായത്തില്‍ നിരവധി കുടുംബശ്രീയുണിറ്റുകള്‍ സജീലമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും തങ്ങള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പനങ്ങളും കൃഷി ചെയ്യുന്ന പച്ചക്കറി ഉള്‍പ്പെടെയുളളവ വില്‍ക്കാന്‍ പഞ്ചായത്തിന് കീഴില്‍ വിപണ കേന്ദ്രങ്ങളില്ലാത്തത് പ്രതിഷേധത്തിന് കാരണമാകും.
തൃത്താല ബ്ലോക്കിന് കീഴില്‍ ഒട്ടുമിക്ക പഞ്ചായത്തുകളിലും കൃഷിഭവനുമായി ചേര്‍ന്ന് ആഴ്ച്ച ചന്തകള്‍ ഉള്‍പ്പെടെയുണ്ടെങ്കിലും ആനക്കര പഞ്ചായത്തില്‍ ഇത്തരം സംവിധാനമില്ലാത്തതാണ് കുടുംബശ്രിക്കാരെ വലക്കുന്നത്.
പെരുമ്പലം ഭാഗ്യശ്രീ യുണിറ്റാണ് ഇപ്പോള്‍ കുമ്പിടി തങ്ങള്‍പ്പടിറോഡരികില്‍ തങ്ങള്‍ കൃഷി ചെയ്ത് കപ്പ വില്‍ക്കുന്നത്.വേനല്‍ക്കാലത്തും വര്‍ഷക്കാലത്തും പച്ചക്കറി കൃഷി ഉള്‍പ്പെടെയുളളവ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇവ വില്‍ക്കാന്‍ സംവിധാനമില്ലന്ന് കുടുംബശ്രി പ്രവര്‍ത്തകര്‍ പറയുന്നു.ഇപ്പോള്‍ റോഡരികില്‍ നാടന്‍ പച്ചക്കറികള്‍ വില്‍ക്കുന്നവര്‍ക്കാണ് കൃഷി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത്.പാടങ്ങളിലും പറമ്പുകളിലും, പുഴയോരത്തും കുടുംബശ്രി ഉള്‍പ്പെടെയുളളവര്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ കൃഷിയെ പ്രോല്‍സാഹിപ്പിക്കാന്‍ വിവിധ തരത്തിലുളള പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ തങ്ങള്‍ കൃഷി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ സാധാരണക്കാരിലേക്ക് കുറഞ്ഞ വില നല്‍കാന്‍ തയ്യാറാകുമ്പോള്‍ അതിനുളള വിപണ സൗകര്യമില്ലാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി കുടുംബശ്രി പ്രവര്‍ത്തകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."