ജില്ലാ ഇസ്‌ലാമിക് കലാമേള; പനമരത്തിന് ഓവറോള്‍
ഷരീഫ് മീനങ്ങാടി
ഈസ്റ്റ് വെള്ളിലാടി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 14-ാമത് ദ്വിദിന ജില്ലാ ഇസ്്‌ലമിക് കലാമേള സമാപിച്ചു. ജില്ലയിലെ പതിനാല് റെയ്ഞ്ചുകളില്‍ നിന്നും ആയിരത്തോളം മദ്‌റസ വിദ്യാര്‍ഥികളാണ് അന്‍പതോളം ഇനങ്ങളില്‍ മാറ്റുരച്ചത്. ജംഇയ്യത്തുല്‍ ഖുതബാഅ് മാനന്തവാടി താലൂക്ക് പ്രസിഡന്റ് നിസാര്‍ ദാരിമി തലപ്പുഴ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കിയാണ് രണ്ടാംദിന പരിപാടിക്ക് തുടക്കമായത്.
ആവേഷം വാനോളം ഉയര്‍ന്ന മത്സരങ്ങള്‍ക്കൊടുവില്‍ പനമരം (ഓവറോള്‍-183), പടിഞ്ഞാറത്തറ (റണ്ണറപ്പ്-166), മാനന്തവാടി (161) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിവിധ വിഭാഗങ്ങളില്‍ സബ്ജൂനിയര്‍ വിഭാഗം 21 പോയിന്റോടെ മാനന്തവാടി, തലപ്പുഴ ഒന്നാം സ്ഥാനവും പടിഞ്ഞാറത്തറ രണ്ടാംസ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ മാനന്തവാടി (73), കല്‍പ്പറ്റ (59), സീനിയര്‍ വിഭാഗത്തില്‍ പനമരം (59), തലപ്പുഴ (50), സൂപ്പര്‍ സീനിയര്‍ പടിഞ്ഞാറത്തറ (77), പൊഴുതന, മുഅല്ലിം വിഭാഗത്തില്‍ പനമരം (43), കമ്പളക്കാട് (41) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. സമാപന സമ്മേളനം ടി.സി അലി മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എം.എം ഇമ്പിച്ചിക്കോയ മുസ്്‌ലിയാര്‍ അധ്യക്ഷനായി. കലാമേളയില്‍ ഓവറോള്‍ നേടിയ പനമരം റെയ്ഞ്ച് ടീമിന് എം.എം ഇമ്പിച്ചിക്കോയ മുസ്്‌ലിയാരും റണ്ണറപ്പ് നേടിയ പടിഞ്ഞാറത്തറ റെയ്ഞ്ച് ടീമിന് അഷ്‌റഫ് ഫൈസി പനമരവും ഉപഹാരം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."