ഭൂമി വാസയോഗ്യമല്ല; സീറോ ലാന്‍ഡ് ഗുണഭോക്താക്കള്‍ക്ക് തിരിച്ചടി
തുറവൂര്‍: യു.ഡി.എഫ് ഭരണത്തിന്റെ പൊന്‍തൂവലായി വിശേഷിക്കപെട്ട സീറോ ലാന്‍ഡ് ലെസ്സ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ പെരുവഴിയില്‍. 2013ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തു ഭൂരഹിതര്‍ക്കുള്ള പട്ടയദാനം നടത്തിയെങ്കിലും തുറവൂര്‍ തെക്കു വില്ലേജിലെ പദ്ധതി ഉപഭോക്താക്കളായ 27 പേര്‍ക്കും നാളിതുവരെ ഇവ ഒന്നുംതന്നെ ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ല.
പകുതി ഭൂരഹിതര്‍ക്ക് അനുവദിച്ച തൈക്കാട്ടുശേരി പാലത്തിനോടനുബന്ധിച്ച പ്രദേശം വെള്ളക്കെട്ട് നിറഞ്ഞതായതിനാല്‍ വാസയോഗ്യവുമല്ല. വെള്ളക്കെട്ടാണെങ്കിലും അനുവദിച്ച സ്ഥലം അളന്നു തിരിച്ചു കൊടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നാളിതുവരെയായി തയാറായിട്ടില്ല. ഇന്ന് നടക്കുന്ന കലക്ടറുടെ താലൂക് തല പരിഹാര പരിപാടിയായ 'സേവന സ്പര്‍ശ 'ത്തില്‍ അനുകൂലമായ നടപടികള്‍ പ്രതീഷിക്കുന്നതായി പദ്ധതി ഗുണഭോക്താക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഉദ്യോഗസ്ഥര്‍ ഭൂമി അളന്നു തിരിക്കുന്നതില്‍ ഇനിയും നിസംഗത തുടര്‍ന്നാല്‍ പ്രതിഷേധ സമരങ്ങളുമായി മുന്പോട്ട് പോകുമെന്നും വാസയോഗ്യമല്ലാത്ത ഭൂമി വാസയോഗ്യമാക്കി നല്‍കുകയോ അല്ലെങ്കില്‍ പകരം ഭൂമി കണ്ടെത്തി നല്‍കുകയോ ചെയ്യാന്‍ അധികാരികള്‍ തയാറാകണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."