HOME
DETAILS
MAL
അബൂസലീമിന് ഏഴ് വര്‍ഷം കഠിന തടവ്
backup
June 07 2018 | 19:06 PM
ന്യൂഡല്‍ഹി: ബിസിനസുകാരനില്‍ നിന്ന് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട കേസില്‍ അധോലോക നായകന് അബുസലീമിന് ഡല്‍ഹി കോടതി ഏഴ് വര്‍ഷം കഠിന തടവ് വിധിച്ചു.ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് സ്വദേശിയായ അശോക് ഗുപ്ത എന്ന ബിസിനസുകാരന്റെ സുരക്ഷയുടെ പേരിലാണ് അഞ്ച് കോടി രൂപ അബുസലീം ആവശ്യപ്പെട്ടത്. 2002 ലെ കേസില്‍ കഴിഞ്ഞ ദിവസം നടന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് വിധി. കേസിലെ മറ്റു പ്രതികളായ ചഞ്ചല്‍ മേത്ത, മാജിദ് ഖാന്, പവന്‍കുമാര്‍ മിത്തല്‍, മുഹമ്മദ് അഷ്റഫ് തുടങ്ങിയവരെ കോടതി കുറ്റവിമുക്തരാക്കി. മറ്റൊരു പ്രതി സജ്ജന്‍ കുമാര്‍ സോണി വിചാരണ വേളയില്‍ മരിച്ചിരുന്നു. 2005 ല്‍ പോര്‍ച്ചുഗലില്‍ നിന്ന് ഇന്ത്യയ്ക്കു കൈമാറിയ അബു സലീമിന് 2013 ല്‍ ജാമ്യം ലഭിച്ചിരുന്നു. 1993 ലെ മുംബൈ സ്ഫോടനം ഉള്പ്പെടെയുള്ളകേസുകളുമായി ബന്ധപ്പെട്ട് സലിം ഇപ്പോള്‍ ജയിലിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."