അഷ്റഫ് മായഞ്ചേരിയുടെ പിതാവ് ബഹ്റൈനില്‍ നിര്യാതനായി
മനാമ: പ്രമുഖ വ്യവസായിയും ബഹ്റൈന്‍ കെ.എം.സി.സി സെക്രട്ടറിയേറ്റ് അംഗവും സ്കൈ ഇൻറർനാഷണൽ എം.ഡിയുമായ അഷ്റഫ് മായഞ്ചേരിയുടെ പിതാവ് മായഞ്ചേരി കുഞ്ഞമ്മദ് (82) ബഹ്റൈനിൽ നിര്യാതനായി.
ബഹ്‌റൈനില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇവിടെ വെച്ചാണ് മരണപ്പെട്ടത്. രാജ്യത്തെ കോവിഡ്-19 സാഹചര്യം കണക്കിലെടുത്ത് മൃതദേഹം ബഹ്‌റൈനില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യ: കുഞ്ഞാമി. മറ്റു മക്കള്‍: സുബൈദ ഏകരൂര്‍, മൊയ്തി (ബഹ്‌റൈന്‍), സകീന, ഹസീന. മരുമക്കള്‍: ഹസ്സന്‍ വടക്കയില്‍ ഏകരൂല്‍, അബ്ദുല്‍ സലാം ബഹ്‌റൈന്‍, ഷാനവാസ് വടകര, ബുഷ്റ, സുല്‍ഫത്. സഹോദരങ്ങള്‍: പരേതനായ മൊയ്തി മായഞ്ചേരി പാണ്ടിക്കോട്, ഫാത്തിമ, കുഞ്ഞായിശ, മറിയം, കുഞ്ഞാമി, ബിയ്യാത്തു, ഹലീമ.
നിര്യാണത്തിൽ ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മറ്റി, കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി എന്നിവര്‍ അനുശോചനമറിയിച്ചു. വിവിധ സംഘടനാ ഭാരവാഹികള്‍ വസതി സന്ദര്‍ശിച്ചു. സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."