തിരൂര്‍ തൃക്കണ്ടിയൂരില്നിന്ന് പൊലിസ് പിടിച്ചെടുത്തത് 294 മദ്യക്കുപ്പികള്‍
തിരൂര്‍: വീട്ടിലെ കിടപ്പുമുറിയുടെ കട്ടിലിന് അടിയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച വന്‍ വിദേശ മദ്യശേഖരം പൊലിസ് പിടിച്ചെടുത്തു. തൃക്കണ്ടിയൂര്‍ അമ്പലക്കുളങ്ങര ക്ഷേത്രം പരിസരത്തെ കാഞ്ഞിരപ്പറ്റ കൃഷ്ണന്‍കുട്ടി (51)യുടെ വീട്ടില്‍ നിന്നാണ് 294 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടിച്ചത്. മദ്യം ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ ഉപയോഗിച്ചിരുന്ന ഇയാളുടെ സ്കൂട്ടറും പിടികൂടി. കിടപ്പുമുറിയിലെ കട്ടിലിനടിയിലാണ് സൂക്ഷിച്ചിരുന്നത്. വിഷു പ്രമാണിച്ച് കൂടുതല്‍ മദ്യം ശേഖരിച്ചതായിരുന്നു. ആറ് ബ്രാന്‍ഡുകളാണ് ഇവയിലുണ്ടായിരുന്നത്. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്. അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച് ആവശ്യക്കാര്‍ക്ക് ഒരു കുപ്പി മദ്യം 500 രൂപയ്ക്ക് വരെയായിരുന്നു വില്‍പ്പനയെന്ന് പൊലിസ് പറഞ്ഞു. സംഭവത്തില്‍ ബീവറേജസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് പൊലിസ് തീരുമാനം. കൃഷ്ണന്‍കുട്ടി അനധികൃത മദ്യവില്‍പ്പന കേസില്‍ ഇതിനു മുമ്പും പൊലിസ് പിടിയിലായിട്ടുണ്ട്. വീട്ടില്‍ മദ്യം സൂക്ഷിച്ച് മൊബൈല്‍ മദ്യവില്‍പ്പന കേന്ദ്രമെന്ന നിലയിലായിരുന്നു പ്രവര്‍ത്തനം.
ക്ഷമാ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."