അവധിക്കാലത്തിന് അവധി നല്‍കി സഹപാഠികള്‍ക്ക് വീടൊരുക്കാന്‍ വിദ്യാര്‍ഥികള്‍
അരീക്കോട്: അവധിക്കാലത്തെ കളിചിരികള്‍ക്കും വിനോദ സഞ്ചാരങ്ങള്‍ക്കും അവധി നല്‍കി സഹപാഠിക്ക് തലചായ്ക്കാനൊരു വീടൊരുക്കാനുള്ള ഒരുക്കത്തിലാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍. മൂര്‍ക്കനാട് സുബുലുസലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വിസ് സ്‌കീം യൂനിറ്റിന്റെ നേതൃത്വത്തിലാണ് സഹപാഠികള്‍ക്കുള്ള വീട് നിര്‍മാണം പുരോഗമിക്കുന്നത്. എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സര്‍വെയിലാണ് വീടില്ലാത്ത സഹപാഠിയെ കണ്ടെണ്ടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടക്കമിട്ട സഹപാഠിക്കൊരു വീട് പദ്ധതിയിലൂടെ വീട് നിര്‍മിക്കാനാണ് വിദ്യാര്‍ഥികള്‍ അവധിക്കാലം സേവനകാലമാക്കാന്‍ തീരുമാനിച്ചത്.
അധ്യാപകര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളെയും സഹകരിപ്പിച്ച് കൊണ്ടണ്ടാണ് ഗൃഹനിര്‍മാണത്തിന് ആവശ്യമായ തുക കണ്ടെത്തുന്നത്. സ്‌കൂളിലെ 10, 11 ക്ലാസുകളില്‍ പഠിക്കുന്ന സഹോദരങ്ങളായ വിദ്യാര്‍ഥികള്‍ക്കാണ് എന്‍.എസ്.എസിന്റെ ആഭിമുഖ്യത്തില്‍ വീടൊരുങ്ങുന്നത്. കഴിഞ്ഞ ക്രിസ്തുമസ് അവധിക്കാലത്ത് വീട് നിര്‍മാണം ആരംഭിച്ച വിദ്യാര്‍ഥികള്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. വീടിന്റെ കട്ടില വയ്ക്കല്‍ ചടങ്ങ് ഊര്‍ങ്ങാട്ടീരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് സംസ്ഥാന കോഡിനേറ്റര്‍ പി സുബൈര്‍, എച്ച്.എം ജി.എസ് ലിജിന്‍, പി.ടി.എ പ്രസിഡന്റ് ടി സൈതലവി, ഇബ്രാഹിം കുട്ടി, മുഹമ്മദ് ഷെരീഫ്, അബ്ദുല്‍ റഹൂഫ്, ടി.കെ മുഹമ്മദ് ബഷീര്‍ സംബന്ധിച്ചു. പ്രോഗ്രാം ഓഫിസര്‍ എം കൃഷ്ണനുണ്ണിയുടെ നേതൃത്വത്തില്‍ അര്‍ച്ചന, നിധിന്‍ തുടങ്ങിയ എന്‍ എസ് എസ് ലീഡര്‍മാര്‍ക്കാണ് വീടിന്റെ നിര്‍മാണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."