സഊദിയിൽ റമദാനിൽ പള്ളികളിൽ തറാവീഹ് നിസ്കാരം ഉണ്ടാകുകയില്ലെന്ന് ഇസ്‌ലാമിക കാര്യ മന്ത്രി
റിയാദ്: രാജ്യത്ത് കോവിഡ്-19 വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റമദാനിൽ പള്ളികളിൽ വെച്ചുള്ള തറാവീഹ് നിസ്കാരം ഉണ്ടാകുകയില്ലെന്ന് സഊദി ഇസ്‌ലാമിക കാര്യ മന്ത്രാലയം. നിലവിൽ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിർബന്ധ നിസ്‌കാരങ്ങൾ പളളികളിൽ നടക്കാത്ത സാഹചര്യത്തിൽ ഈ വർഷം റമദാനിൽ തറാവീഹ് നിസ്‌കാരങ്ങളും പള്ളികളിൽ ഉണ്ടാവില്ലെന്നാണ് സഊദി ഇസ്‌ലാമിക കാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് വ്യക്തമാക്കിയത്.
آل الشيخ: صلاة التراويح في البيوت ألزم عند استمرار «#كورونا»#عاجل #عكاظ #ان_تكون_اولا #corona #coronavirus #COVID19https://t.co/ubYCIMP46q
— صـ حـ يـ فـ ـة عـ كـ ا ظ (@OKAZ_online) April 11, 2020
ഇരുഹറമുകളിലല്ലാത്ത രാജ്യത്തെ എല്ലാ സ്ഥലങ്ങളിലെ പള്ളികളിലും അഞ്ച് നേരത്തെ നിർബന്ധ നിസ്‌കാരങ്ങളുടെ ജമാഅത്ത് നടക്കുന്നില്ല. തറാവീഹിനേക്കാൾ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ നിസ്‌കാരങ്ങൾ. പള്ളികളിൽ ജമാഅത്ത് പുനഃസ്ഥാപിച്ചാൽ മാത്രമേ തറാവീഹ് നടക്കുകയുള്ളൂ. അദ്ദേഹം പറഞ്ഞു. റമദാനിന് ഇനി രണ്ടാഴ്ച മാത്രമേ ബാക്കിയുള്ളൂ. ഇക്കാലത്തിനിടക്ക് മഹാമാരി മുക്തമാകുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."