ആവശ്യത്തിന് ജീവനക്കാരില്ല; പനി ബാധിതര്‍ ദുരിതം പേറുന്നു
കാസര്‍കോട്: ആവശ്യത്തിന് ജീവനക്കാരില്ലാത്തു കാരണം ആശുപത്രികളിലെത്തുന്ന പനി രോഗികള്‍ ക്യൂവില്‍നിന്നു ബുദ്ധിമുട്ടുന്നു. ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിത്യേന എത്തുന്നത് നൂറുകണക്കിനു രോഗികളാണ്. അതേ സമയം ആശുപത്രികളില്‍ ആവശ്യത്തിനു ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരും ഇല്ലാത്തതിനു പുറമെ ഫാര്‍മസികളിലും ഒറ്റയാള്‍ പോരാട്ടമാണ് നടക്കുന്നത്.
കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, ജില്ലയിലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതു കാരണം പനിച്ചു വിറച്ചെത്തുന്ന രോഗികള്‍ മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നു.
വളരെ നേരം ക്യൂവില്‍നിന്നു മടുക്കുന്ന രോഗികള്‍ ഡോക്ടറെ കണ്ടു മരുന്നിനായി കുറിപ്പുമായി ഫാര്‍മസിയില്‍ എത്തിയാല്‍ അവിടെയും വളരെ ദൂരം ക്യു നില്‍ക്കേണ്ടി വരുന്നു. ഇതു രോഗികളുടെ ദുരിതം ഇരട്ടിപ്പിക്കുകയാണ്.
ആശുപത്രികളില്‍ ഏറെ നേരം ക്യൂ നില്‍ക്കേണ്ടി വരുന്നത് കാരണം രോഗികളില്‍ പലരും തളര്‍ന്നു വീഴുന്ന അവസ്ഥയുമുണ്ട്.
തിരക്കുള്ള ഇത്തരം സമയങ്ങളില്‍ ഫാര്‍മസികളില്‍ ഉള്‍പ്പെടെ കൂടുതല്‍ ആളുകളെ നിയമിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് ഉയര്‍ന്നുവരുന്ന ആവശ്യം. അഞ്ചു ഡോക്ടര്‍മാര്‍ വേണ്ടിടത്ത് പലപ്പോഴും രണ്ടോ മൂന്നോ ഡോക്ടര്‍മാരാണ് സേവനം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."