HOME
DETAILS

ഹൃദ്രോഗത്തിന് പ്രകൃതി ചികിത്സയും ജീവനവും

  
backup
June 09 2018 | 00:06 AM

%e0%b4%b9%e0%b5%83%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf-%e0%b4%9a

ഹൃദ്രോഗം മൂലം മരണമടയുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഹൃദയസ്തംഭനത്തിന് കാരണമാകുന്ന അസുഖങ്ങള്‍ ഉത്തര്‍പ്രദേശില്‍ 1.1 ശതമാനം മാത്രമാണ്. അതേസമയം കേരളത്തില്‍ 12.7 ശതമാനമാണെന്നാണ് തിരുവനന്തപുരത്ത് നടന്ന ഹൃദ്രോഗ സെമിനാര്‍ ചൂണ്ടിക്കാട്ടിയത്. ഏറ്റവും വലിയതും ജനസാന്ദ്രത കൂടിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ രോഗം 1.1 ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ വിദ്യാഭ്യാസപരമായും ആരോഗ്യബോധവല്‍ക്കരണത്തിലും ശുചിത്വത്തിലും മുന്നില്‍ നില്‍ക്കുന്ന ചെറിയ സംസ്ഥാനമായ കേരളത്തില്‍ എന്താണ് ഹൃദ്രോഗികള്‍ വര്‍ധിക്കാന്‍ കാരണം?
ബ്ലഡ് പ്രഷര്‍, ഷുഗര്‍, പുകവലി, മാനസിക സമ്മര്‍ദ്ദം, അമിതവണ്ണം എന്നിവയോടൊപ്പം ജീവിതസാഹചര്യവുമാണ് ഈ രോഗത്തിന് നിദാനം. ഹൃദ്രോഗങ്ങള്‍ പലവിധമുണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അവയില്‍ ഏറെ രോഗികളെയും ബാധിക്കുന്നത് അന്‍ജൈനയും ഹാര്‍ട്ട്അറ്റാക്കുമാണ്. നമ്മുടെ ഹൃദയത്തില്‍ മാംസപേശിക്ക് ആവശ്യമായ രക്തം ലഭിക്കാതിരിക്കുന്നതാണ് ഈ രോഗത്തിന് പ്രധാന കാരണമാകുന്നത്. ശക്തമായ രക്തസമ്മര്‍ദ്ദം കാരണം ഉണ്ടാവുന്ന ഹൃദ്രോഗങ്ങള്‍, വാല്‍വുകളുടെ രോഗങ്ങള്‍, ജന്മനാലുള്ള ഹൃദ്രോഗങ്ങള്‍ എന്നിവയാണ് ഹൃദ്രോഗത്തില്‍ പ്രധാനം. ഹൃദയത്തിലെ അര്‍ബുദങ്ങള്‍, ഹൃദയത്തില്‍ മാംസപേശികളെ ബാധിക്കുന്ന കാര്‍ഡിയോ മയോപ്പതി, മഹാധമനിയുടെ രോഗങ്ങള്‍, ഹൃദയകവചത്തിലെ രോഗങ്ങള്‍ എന്നിവയും അപൂര്‍വമായി കണ്ടുവരുന്നു.
നെഞ്ചുവേദന, കിതപ്പ്, നെഞ്ചിടിപ്പ്, തലചുറ്റല്‍, കാലുകളില്‍ നീര് എന്നിവ പ്രധാനമായും നെഞ്ചില്‍ അസ്വസ്ഥത, ശ്വാസംമുട്ടല്‍, മോഹാലസ്യം, ചുമ, രക്തം തുപ്പല്‍, ശക്തമായ ക്ഷീണം എന്നീ ലക്ഷണങ്ങള്‍ കാണും. നെഞ്ചുവേദന എല്ലാവരിലും ഹൃദ്രോഗത്തിന്റെ ലക്ഷണമായിരിക്കില്ല. എന്നാലും നെഞ്ചുവേദനയാണ് ഹൃദ്രോഗത്തിന് പ്രധാന ലക്ഷണം.
ഹൃദ്രോഗം മൂലമുള്ള നെഞ്ചുവേദന, നെഞ്ചിന്റെ മധ്യഭാഗത്ത് നിന്ന് ആരംഭിച്ച് ഇരുവശങ്ങളിലേക്കും വ്യാപിക്കുന്നു. തോളുകള്‍, കൈകള്‍, താടിയെല്ല്, വയറിന്റെ മുകള്‍ഭാഗം, നെഞ്ചിന് പുറംഭാഗം എന്നിവിടങ്ങളിലും വ്യാപിക്കാന്‍ ഇടയുണ്ട്. രോഗി വ്യായാമം ചെയ്യുമ്പോഴോ നടക്കുമ്പോഴോ നെഞ്ചുവേദന ഉണ്ടാവുകയും നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുമ്പോള്‍ നാലഞ്ചു മിനിറ്റിനകം വേദന മാറുകയും ചെയ്യുന്നു. ഇതിനെ അന്‍ജൈന എന്നാണ് പറയുന്നത്.
നെഞ്ചുവേദനയുടെ ഉത്ഭവം
ഹൃദയപേശികളുടെ നിരന്തര പ്രവര്‍ത്തനത്തിന് സദാസമയം രക്തം ആവശ്യമാണ്. വലിയ രക്തക്കുഴലിന്റെ തുടക്കത്തില്‍ നിന്നും ഉത്ഭവിക്കുന്ന രണ്ട് ചെറിയ രക്തക്കുഴലുകളിലൂടെയാണ് രക്തം ഹൃദയപേശികളിലേക്ക് ഒഴുകുന്നത്. ഈ രക്തക്കുഴലുകള്‍ 'കോറോണറി ധമനികള്‍' ശാഖോപശാഖകളായി വേര്‍പിരിഞ്ഞ് സൂക്ഷ്മ സുഷിരങ്ങളുള്ള നൂറുകണക്കിന് ലോമികകളായി രൂപാന്തരപ്പെടുന്നു. ഹൃദയപേശിയുടെ ഒരു മില്ലിമീറ്റര്‍ വ്യാപ്തിയില്‍ ഇത്തരം നാലായിരത്തോളം ലോമികകളുണ്ട്. ചെറിയ രക്തക്കുഴലുകളിലൂടെ പ്രവഹിക്കുന്ന രക്തത്തില്‍ പരിപോഷണം ചെയ്യപ്പെട്ടാണ് ഹൃദയഭിത്തികള്‍ കോശനാശം ഉണ്ടാകാതെ നിലനില്‍ക്കുന്നത്.
ഒരു മിനിറ്റില്‍ ഏകദേശം 80 മില്ലിലിറ്റര്‍ രക്തം ചെറിയ രക്തക്കുഴലുകള്‍ വഴി ഒഴുകുന്നു. കുറെക്കാലം കൊണ്ട് കൊഴുപ്പിന്റെയും മറ്റ് അപകടകാരികളായ ഘടകങ്ങളുടെയും വര്‍ധനവ് മൂലം അതീറോസ് ക്ലിറോസിസ് സംജാതമാകുന്നു. ഇതിന്റെ ഫലമായി ചെറിയ രക്തക്കുഴലുകളുടെ ഉള്‍ഭിത്തികളില്‍ കട്ട പിടിക്കുകയും സുഷിരങ്ങള്‍ ചെറുതാവുകയും ചെയ്യുന്നു. ഇത് ചെറിയ രക്തക്കുഴലുകളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്‌കരമാക്കും. രക്തസഞ്ചാരം കുറയുമ്പോള്‍ പ്രാണവായു അപര്യാപ്തമാവും.
ഇതോടെ ഹൃദയകോശങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റും. സെല്ലുകളിലെ ഊര്‍ജോല്‍പാദനവും അവതാളത്തിലാവുന്നു. അപകടകാരിയായ ലാക്ടിക് ആസിഡ് മറ്റു കോശങ്ങളില്‍ വര്‍ധിക്കുന്നു. ഇതിനെ 'മയോകാര്‍ഡിയല്‍ ഇസ്‌കോമിയ' എന്നു പറയുന്നു. ഈ അപകടകരമായ അവസ്ഥ ഒരു പരിധികഴിഞ്ഞ് തുടര്‍ന്നുപോയാല്‍ ഹൃദയകോശങ്ങള്‍ക്ക് നാശം ഉണ്ടാവും. ഈ സാഹചര്യത്തിലാണ് രോഗിക്ക് കഠിനമായ നെഞ്ചുവേദന അനുഭവപ്പെടുന്നത്. മയോകാര്‍ഡിയല്‍ ഇസ്‌കോമിയ കൂടുതല്‍ മൂര്‍ഛിച്ച് അധികനേരം നിലനിന്നാല്‍ ഹൃദയകോശങ്ങള്‍ ചത്തൊടുങ്ങുന്നു. ഏത് കൊറോണറിയാണോ തടസപ്പെട്ടിരിക്കുന്നത് അത് പരിപോഷിപ്പിക്കുന്ന ഹൃദയഭാഗമാണ് ചത്തൊടുങ്ങുക. ഇതിനെ 'ഹാര്‍ട്ട് അറ്റാക്ക്' അഥവാ മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍ എന്നുപറയുന്നു. ഇവിടെ നിര്‍ജീവമായ ഹൃദയഭിത്തി ചലനരഹിതമാവുന്നു. തുടര്‍ന്ന് ഹൃദയത്തിന്റെ സമൂലമായ പമ്പിംഗ് ശക്തിയും ക്ഷയിക്കും.
ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും കവചങ്ങളുടെ നീര്‍ദോഷം അന്നനാളത്തിന്റെയും ആമാശയത്തിന്റെയും രോഗങ്ങള്‍, ഉത്കണ്ഠ, ഇസ്‌നോഫീലിയ, മാറിലെ മാംസപേശികളുടെയും സന്ധികളുടെയും നീര്‍ദോഷം എന്നിവയും നെഞ്ചുവേദനയ്ക്ക് കാരണങ്ങളാണ്. നെഞ്ചിന്റെ എക്‌സ്‌റേ, ഇസിജി, രക്തപരിശോധന, ട്രെഡ്മില്‍ എക്‌സര്‍സൈസ് ടെസ്റ്റ് എന്നിവയിലൂടെ നെഞ്ചുവേദന ഹൃദ്രോഗ കാരണമാണോ എന്ന് നിര്‍ണയിക്കാം.
(തുടരും)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമയം 11.30 പാലക്കാട് പോളിങ് 27.03 ശതമാനം 

Kerala
  •  22 days ago
No Image

ബംഗളുരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; ജീവനക്കാരി വെന്തുമരിച്ചു

National
  •  22 days ago
No Image

മലിനീകരണ തോത് ഉയരുന്നു; ഡല്‍ഹി സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' 

National
  •  22 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

Kerala
  •  23 days ago
No Image

അര്‍ജന്റീനാ ടീമും മെസ്സിയും കേരളത്തിലെത്തും; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍

Kerala
  •  23 days ago
No Image

വെടിനിര്‍ത്തല്‍ ശ്രമങ്ങളെ വീണ്ടും നിരാകരിച്ച് നെതന്യാഹു; ഗസ്സ സന്ദര്‍ശിച്ചു, ഹമാസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും പ്രതികരണം 

International
  •  23 days ago
No Image

മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Kerala
  •  23 days ago
No Image

'സമാധാനത്തിന്റെ കൊലയാളി, സീരിയല്‍ കില്ലര്‍, ഗസ്സയിലെ പിഞ്ചുമക്കളുടെ രക്തം ജീവിത കാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും' നെതന്യാഹുവിന്റെ മുഖത്തു നോക്കി വിമര്‍ശിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റംഗം

International
  •  23 days ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  23 days ago
No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  23 days ago