പാട്ടുപാടി പണം പെയ്യിപ്പിച്ചു
അഹമ്മദാബാദ്: പാട്ട് പാടി മഴ പെയ്യിപ്പിച്ചെന്ന കഥകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഗുജറാത്തില്‍ ഒരു ഗായകന്‍ പാട്ട് പാടി പണം പെയ്യിപ്പിച്ചു. അഹമ്മദാബാദില്‍ ബ്രിജ്‌രാജ് ഗഡ്‌വി തന്റെ ഗസലിലൂടെയാണ് പണ മഴയുണ്ടാക്കിയത്. അദ്ദേഹം ഗസല്‍ അവതരിപ്പിക്കുന്നതിനിടയില്‍ കാണികള്‍ നോട്ടുകെട്ടുകള്‍ വര്‍ഷിക്കുകയായിരുന്നു.സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ സഹായിക്കാനാണ് ലോക് ദാരോ എന്നറിയപ്പെടുന്ന സംഗീത നിശ സംഘടിപ്പിച്ചത്. 10 മുതല്‍ 500 വരെയുള്ള നോട്ടുകെട്ടുകളാണ് ആസ്വാദകര്‍ സംഭാവനയായി നല്‍കിയത്.
അഹമ്മദാബാദ് അടക്കമുള്ള നഗരങ്ങളില്‍ സംഗീതപരിപാടികള്‍ക്കിടയില്‍ പണം സംഭാവനയായി നല്‍കുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ഇവിടെ നടന്ന പരിപാടിയില്‍ ലക്ഷക്കണക്കിന് രൂപയാണ് ലഭിച്ചത്. ബി.ജെ.പി നേതാവ് ജിത്തു ഭായ് വഗാനിയും പരിപാടി കാണാന്‍ എത്തിയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുള്ള ജനങ്ങളുടെ അനുകൂല സമീപനമാണ് ഇത്രത്തോളം തുക ലഭിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."