പ്രണബിന്റെ സന്ദര്‍ശനം മഹത്തരമെന്ന് അദ്വാനി
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയുടെ ആര്‍.എസ്.എസ് ആസ്ഥാന സന്ദര്‍ശനത്തെ അഭിനന്ദിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. സത്യസന്ധമായ ആദര്‍ശവും ദേശീയതയും ഉയര്‍ത്തിപ്പിടിക്കുന്നതാണ് സന്ദര്‍ശനമെന്ന് അദ്വാനി പറഞ്ഞു. രാജ്യചരിത്രത്തിലെ മനോഹരമായ മുഹൂര്‍ത്തങ്ങളിലൊന്നാണ് പ്രണബിന്റെ സന്ദര്‍ശനമെന്നും അദ്ദേഹം പുകഴ്ത്തി. വിവാദമുണ്ടാക്കാവുന്ന പരിപാടിയായിട്ടും അദ്ദേഹം ക്ഷണം ഏറ്റെടുത്തത് മതേതര മനസിന്റെ മൂല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രണബും മോഹന്‍ഭാഗവതും വിരുദ്ധ ആശയങ്ങളില്‍ വിശ്വസിക്കുന്നവരാണ്. എന്നിട്ടും ഇങ്ങനെയൊരു വേദി പങ്കിടല്‍ പ്രണബിന്റെ നല്ല മനസിനെ സൂചിപ്പിക്കുന്നതാണ്. ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുത ഇല്ലാതാക്കാന്‍ ഈ സന്ദര്‍ശനം സഹായിക്കുമെന്നും അദ്വാനി പറഞ്ഞു. വൃത്യസ്ത ആശയങ്ങളിലുള്ളവരാണ് എപ്പോഴും ഇത്തരം പൊതു പരിപാടികളില്‍ പങ്കെടുക്കേണ്ടതെന്നും അദ്വാനി സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."