കൊവിഡ്-19: സഊദിയിൽ 24 മണിക്കൂറിനിടെ 6 മരണം 472 പേർക്ക് വൈറസ് ബാധ
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 6 പേർ മരണപ്പെടുകയും 472 പേർക്ക് പുതുതായി വൈറ ബാധയേൽക്കുകയും ചെയ്തു. സഊദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ വൈറസ് ബാധയേറ്റുള്ള രാജ്യത്തെ മരണം 65 ഉം വൈറസ് ബാധിതരുടെ എണ്ണം 4934 ആയും ഉയർന്നിട്ടുണ്ട്. രോഗ മുക്തി നേടിയവരുടെ എണ്ണം 805 ആയും ഉയർന്നിട്ടുണ്ട്. റിയാദിലും മക്കയിലും മദീനയിലുമാണ് ഇന്ന് രോഗികള്‍ വര്‍ധിച്ചത്. മദീനയിലാണ് ഇന്ന് മൂന്ന് മരണം. ഇതിലൊരാള്‍ ഇന്ത്യക്കാരനാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമില്ല. മരണം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ മദീനയിലാണ്. ജിദ്ദ, മക്ക, ഖതീഫ് എന്നിവിടങ്ങളില്‍ ഓരോ മരണവും ഇന്ന് സ്ഥിരീച്ചിട്ടുണ്ട്. മദീനയിൽ മരണപ്പെട്ടവരിൽ ഒരാൾ ഇന്ത്യക്കാരനാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ഇന്ന് 44 പേര്‍ക്ക് കൂടി രോഗമുക്തി ആയതോടെ ആകെ എണ്ണം 805 ആയും ഉയർന്നിട്ടുണ്ട്.
#الصحة تعلن عن تسجيل (472) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (6) حالات وفيات رحمهم الله، وتسجيل (44) حالة تعافي ليصبح مجموع الحالات المتعافية (805) حالة ولله الحمد. pic.twitter.com/vWN04Fwh1k
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) April 13, 2020
പുതിയ വൈറസ് ബാധ റിപ്പോർട്ടുകളിൽ റിയാദ്, മദീന, മക്ക എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ. റിയാദിൽ 118 ആളുകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മദീനയിൽ 113 പേരിലും മക്കയിൽ 95 ആളുകളിലും വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ ജിദ്ദ 80, തബൂക് 22, അറാർ ഖുലൈസ്, തായിഫ് (08 പേർ വീതം), ഹുഫൂഫ് 07, ഖമീസ് മുശൈത് 05, ബുറൈദ 02, അൽഖുൻഫുദ, നജ്റാൻ,സബ്ത് അൽ അലായ,ഖർജ്, ദഹ്റാൻ, അഹദ് റുഫൈദ എന്നിവിടങ്ങളിൽ ഒരുരുത്തരിലുമാണ് ഒടുവിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇതോടെ തലസ്ഥാന നഗരിയായ, റിയാദ്, മക്ക എന്നിവിടങ്ങളിൽ വൈറസ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. രാജ്യത്തെ പ്രധാന നഗരികളിലെ വൈറസ് ബാധിതരുടെ എണ്ണം ഇങ്ങനെയാണ്. റിയാദ് 1422, മക്ക 1050, മദീന 779, ജിദ്ദ 680, ദമാം 190, ഖത്വീഫ് 189, തബൂക്ക് 109 എന്നിങ്ങനെയാണ് നൂറിലധികം വൈറസ് ബാധിതർ കണ്ടെത്തിയ പ്രധാന നാഗരികൾ. രോഗമുക്തിയിലും റിയാദ് തന്നെയാണ് മുന്നിൽ ഇവിടെ 322 വൈറസ് ബാധിതനാണ് ഇതിനകം തന്നെ അസുഖത്തിൽ നിന്നും മോചനം നേടിയത്. ജിദ്ദ 147, മക്ക 121, ഖത്വീഫ് 60 ദമാം 42 എന്നിങ്ങനെയാണ് വൈറസ് മുക്തി നേടിയ പ്രധാന നാഗരികളിലെ കണക്കുക്കൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."