HOME
DETAILS
MAL
രാഷ്ട്രപതിഭവന് ജീവനക്കാരന് മരിച്ച നിലയില്‍
backup
June 09 2018 | 00:06 AM
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പ്രസിഡന്റ്സ് സെക്രട്ടേറിയറ്റിലെ ജീവനക്കാരനായ ത്രിലോക് ചന്ദി(50)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് കണ്ടെടുത്ത മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.അടഞ്ഞു കിടന്ന മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലിസ് എത്തി മുറിയുടെ കതക് തകര്‍ത്താണ് മൃതദേഹം പുറത്തെടുത്തത്. ജീവനക്കാരന് അസുഖബാധിതനായിരുന്നുവെന്നും കുറച്ചു കാലമായി ചികിത്സയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."