ബി.ജെ.പി പ്രവര്‍ത്തകരുടെ കൊല സി.ബി.ഐ അന്വേഷിക്കേണ്ട: സുപ്രിംകോടതി
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കേണ്ടതില്ലെന്ന് സുപ്രിംകോടതി. കഴിഞ്ഞമാസം പശ്ചിമബംഗാളില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ വ്യാപക ആക്രമണങ്ങളെത്തുടര്‍ന്ന് ബല്റാംപൂര് ജില്ലയിലെ ബി.ജെ.പി പ്രവര്‍ത്തകരായ തിര്‍ലോചന്‍ മഹാതോ (18), ധുലാല്കുമാര് എന്നിവരുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹരജിയാണ് ജസ്റ്റിസുമാരായ എ.കെ ഗോയല്‍, അശോക് ഭൂഷണ് എന്നിവരടങ്ങിയ സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് തള്ളിയത്. മെയ് 30നാണ് മഹാതോ കൊല്ലപ്പെട്ടത്. ധുലാല് ഈ മാസം രണ്ടിനും. സംഭവത്തിനുപിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ധുലാല് കുമാറിന്റെ അച്ഛനാണ് സുപ്രിംകോടതിയെ സമീപിച്ചത്.
സംസ്ഥാനത്ത് തുടര്‍ച്ചയായി ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് വളരെ ഗൗരവമായ വിഷയമാണെന്ന് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ഹരജിക്കാരനു വേണ്ടി ഹാജരായ ഗൗരവ് ഭാട്ടിയ വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."