HOME
DETAILS
MAL
യു.എ.ഇയില്‍ കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു.
backup
April 13 2020 | 13:04 PM
ദുബായ്: രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ കൊവിഡ് മരണസംഖ്യ ഇതോടെ 25 ആയി. അതേസമയം യു.എ.ഇയില്‍ രോഗം ഭേദമാവുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. 172 പേര്‍ക്ക് രോഗം ഭേദമായി. രോഗവിമുക്തി നേടിയവരുടെ എണ്ണം ഇതോടെ 852 ആയി.
രാജ്യത്തെ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി പ്രതിദിനം 10,000 ഓളം ടെസ്റ്റുകള്‍ നടത്താന്‍ കഴിയുന്നുണ്ടെന്ന്് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. ഫരീദ അല്‍ ഹുസ്‌നി പറഞ്ഞു. എല്ലാവരും ജാഗ്രതയോടെ തുടരണം. ഗ്ലൗസും, മാസ്‌കും, ശുചിത്വപാലനവും കരുതലോടെ തുടരണം. പരമാവധി വീട്ടില്‍ തന്നെ തുടരാന്‍ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു.
الإعلان عن 3 حالات وفاة من جنسيات مختلفة، ليصل عدد الوفيات المسجلة في الدولة 25 حالة. #فيروس_كورونا_المستجد
— UAEGov (@uaegov) April 13, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."