ഖുര്‍ആന്‍ വിവര്‍ത്തനത്തിന് സഊദി നിരോധനമേര്‍പ്പെടുത്തി
റിയാദ്:സഊദിയിലെ പ്രശസ്തപ്രബോധകന് ഡോ: ആയിദ് അല്‍ഖര്‍നിയുടെ ഖുര്‍ആന്‍ വ്യാഖ്യാനം രാജ്യത്തെ പള്ളികളില്‍ നിന്നും മറ്റു കേന്ദ്രങ്ങളില്‍ നിന്നും പിന്‍വലിക്കാന്‍ സഊദി ഇസ്ലാമിക കാര്യ മന്ത്രാലയം ഉത്തരവിട്ടു.
ഇദ്ദേഹത്തിന്റെ അത്തഫ്സീറുല്‍ മുയസ്സര്‍ എന്ന തഫ്സീര്‍ വ്യാഖ്യാനത്തില്‍ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ നടപടി.
രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളില്‍ നിന്നും ഇസ്ലാമിക പ്രബോധന കേന്ദ്രങ്ങളില്‍ നിന്നും തഫ്സീര്‍ പിന്‍വലിക്കണമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം മുഴുവന്‍ മസ്ജിദുകള്‍ക്കും അടിയന്തര സര്‍ക്കുലര്‍ അയച്ചിരിക്കുകയാണ്. വ്യാഖ്യാനത്തില്‍ ചില പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മദീന കിങ് ഫഹദ് മുസ്ഹഫ് കോംപ്ലക്സ് സൂപ്പര്‍വൈസര്‍ ജനറല്‍ കൂടിയായ ഇസ്ലാമിക കാര്യ മന്ത്രിയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. മസ്ജിദുകള്‍ കൂടാതെ, ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഗൈഡന്‍സ് സെന്ററുകളില്‍ നിന്നും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അത്തഫ്സീറുല്‍ മുയസ്സര്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."