സഊദി ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്ന ആദ്യ വിദേശ വനിതയായി ലോറ അലോ
റിയാദ്: വനിതകള്‍ക്ക് ഡ്രൈവിങ്ങിനുള്ള അനുമതി ഈ മാസം 24ന് പ്രാബല്യത്തില്‍ വരാനിരിക്കെ സഊദി ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച ആദ്യ വിദേശ വനിതയായി ലോറ അലോ. പ്രമുഖ യാത്രാ ബ്ലോഗായ ബ്ലൂ അബായയയുടെ സ്ഥാപക കൂടിയായ ഇവര്‍ ഫിന്ലന്റുകാരിയാണ്.
വിദേശ ഡ്രൈവിങ് ലൈസന്‍സ് വച്ചാണ് ഇവര്‍ സഊദി ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയത്. റിയാദിലെ ട്രാഫിക് പൊലിസില്‍ നിന്ന് ലൈസന്‍സ് ലഭിച്ച ഇവര്‍ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സഊദി ലൈസന്‍സ് നേടുന്ന ആദ്യ യൂറോപ്യന്‍ വനിത കൂടിയാണ് ഇവര്‍.
ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ വളരെ ചുരുങ്ങിയതാണെന്നും അതിനായി മുന്‍കൈയെടുത്ത റിയാദ് ട്രാഫിക് പൊലിസിനെ ഇവര്‍ അഭിനന്ദിക്കുകയും ചെയ്തു. സഞ്ചാര സാഹിത്യകാരിയും ഫോട്ടോഗ്രാഫറുമായ ഇവര്‍ പത്ത് വര്‍ഷം മുന്‍പാണ് സഊദിയിലെത്തുന്നത്. ബ്ലൂ അബായ എന്ന പേരില്‍ ബ്ലോഗ് ആരംഭിച്ചതിലൂടെ സഊദിയെ ടൂറിസം ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തിയതും ലോറ അലോ ആയിരുന്നു. 2013 ല്‍ ഏഷ്യയിലെ ഏറ്റവും മികച്ച ബ്ലോഗായി ബ്ലൂ അബായ തിരഞ്ഞെടുക്കപ്പെട്ടു. ബ്ലൂ അബായയിലൂടെ സഊദി ടൂറിസത്തിനു നല്കുന്ന പിന്തുണ പരിഗണിച്ച് 2014 ല്‍ സഊദി എക്സലന്‍സി ഇന്‍ ടൂറിസം അവാര്‍ഡും ലഭിച്ചു. കഴിഞ്ഞ വര്‍ഷം അറബ് ലോകത്ത് വസിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള 10 വിദേശ വനിതകളില്‍ ഒരാളായി ലോറ അലോയെ തിരഞ്ഞടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."